Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 20 ലോകകപ്പ്; അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി, കൊറിയ നോക്കൗട്ടില്‍

വാര്‍സൗ: അണ്ടര്‍ 20 ലോകകപ്പില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് ദക്ഷിണകൊറിയ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഒന്നിനതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു കൊറിയയുടെ ജയം. നേരത്തെ രണ്ട് ജയം നേടിയിരുന്ന അര്‍ജന്റീന 6 പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലെത്തിയിരുന്നു. പ്രീക്വാര്‍ട്ടറില്‍ ജപ്പാനാണ് കൊറിയയുടെ എതിരാളി. അര്‍ജന്റീന മാലിയേയും നേരിടും.

football

ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗല്‍ സൗത്ത് കൊറിയയുമായി ഓരോഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു. സമനിലപിണഞ്ഞതോടെ പോര്‍ച്ചുഗല്‍ ടൂര്‍ണമെന്റില്‍നിന്നും പുറത്തായി. ഗ്രൂപ്പ് ഇ യില്‍ ഫ്രാന്‍സ് 3-2 എന്ന സ്‌കോറിന് മാലിയെ തോല്‍പ്പിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പനാമ സൗദി അറേബ്യയെ 2-1നും കീഴടക്കി. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സിനും രണ്ടാം സ്ഥാനക്കാരായ മാലിക്കുമൊപ്പം മികച്ച മൂന്നാം സ്ഥാനക്കാരായി പനാമയും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ നൈജീരിയയും യുക്രൈനും ഓരോ ഗോള്‍വീതം നേടി സമനിലയിലായി. ഇതേ ഗ്രൂപ്പില്‍ യുഎസ്എ ഖത്തറിനെ ഒരു ഗോളിനും തോല്‍പ്പിച്ചു. ഗ്രൂപ്പില്‍നിന്നും യുക്രൈന്‍, യുഎസ്എ ടീമുകള്‍ക്കൊപ്പം മികച്ച മൂന്നാം സ്ഥാനക്കാരായി നൈജീരിയയും അടുത്ത റൗണ്ടിലെത്തി.

Story first published: Saturday, June 1, 2019, 9:41 [IST]
Other articles published on Jun 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+