Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റഷ്യ ലോകകപ്പില്‍ റഫറീ വീഡിയോ പരിശോധനയും; വിപ്ലവത്തിനൊരുങ്ങി ഫിഫ

ദില്ലി: റഷ്യയില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ റഫറീ വീഡിയോ പരിശോധനയും. വിഎആര്‍ എന്നറിയപ്പെടുന്ന സിസ്റ്റത്തിന് ഫിഫ പച്ചക്കൊടി കാട്ടിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ റഫറിമാര്‍ക്ക് കളിക്കളത്തിലുണ്ടാകുന്ന പിഴവ് വീഡിയോ പരിശോധനയിലൂടെ തിരുത്താന്‍ കഴിയും. ലോകകപ്പില്‍ പുതിയ സിസ്റ്റം അവതരിപ്പിക്കുന്നതോടെ ലോക വ്യാപകമായി ഇത് നിലവില്‍വരും.

ജര്‍മന്‍ ബുണ്ടസ് ലീഗയിലും ഇറ്റാലിയന്‍ സീരി എയിലും ഉള്‍പ്പെടെ ഇരുപത് ഫെഡറേഷനുകള്‍ ഇപ്പോള്‍ത്തന്നെ വീഡിയോ പരിശോധന നിലവിലുണ്ട്. ലോകകപ്പില്‍ വിഎആര്‍ അവതരിപ്പിക്കുന്നതില്‍ ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റീനോ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഫുട്‌ബോളിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമാകില്ലെങ്കിലും റഫറിമാരുടെ പിഴവുകള്‍ തിരുത്താന്‍ വീഡിയോ പരിശോധന ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

fifaworldcuprussia

റഫറിയുടെ തീരുമാനം കളിക്കാര്‍ ചോദ്യം ചെയ്താല്‍ വീഡിയോ പരിശോധന നടത്താം. പെനാല്‍റ്റി നല്‍കുന്നതിലെ പിഴവ്, ഗോള്‍ സ്‌കോര്‍ ചെയ്തുവോ എന്ന തര്‍ക്കം, ചുവപ്പു കാര്‍ഡ് കാണിക്കുന്നതിലെ അവ്യക്തത ഇതെല്ലാം റഫറിക്ക് വീഡിയോ വഴി പരിശോധിച്ച് പിഴവ് തിരുത്താവുന്നതാണ്.

അതേസമയം, ഏതൊരു സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതിന് മുന്‍പ് ഉണ്ടാകുന്ന എതിര്‍പ്പ് വിഎആറിനെതിരെയും ഉയര്‍ന്നിട്ടുണ്ട്. കളിയുടെ ഒഴുക്ക് തടസ്സപ്പെടുത്തും എന്നതാണ് പ്രധാന പോരായ്മയായി പറയുന്നത്. റഫറിയുടെ പരിശോധനയ്ക്കായി ഏതാണ്ട് ഒരു മിനിറ്റോളം കളി തടസ്സപ്പെടുമെന്നാണ് വിമര്‍ശകരുടെ വാദം. എന്തായാലും ലോകകപ്പില്‍ പുതിയ പുതിയ പരീക്ഷണം അവതരിപ്പിക്കുന്നത് ഫുട്‌ബോള്‍ ആരാധകര്‍ കൗതുകത്തോടെയാമ് നോക്കിക്കാണുന്നത്.

Story first published: Friday, March 16, 2018, 9:00 [IST]
Other articles published on Mar 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+