വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിഫ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ബെല്‍ജിയം; ബ്രസീലും അര്‍ജന്റീനയും എവിടെ?

സൂറിച്ച്: ഫിഫ ലോക റാങ്കിങ്ങില്‍ ബെല്‍ജിയം പുതുവര്‍ഷാരംഭത്തിലും ഒന്നാം സ്ഥാനത്ത് തുടരുമെന്നുറപ്പായി. 2019ല്‍ നടന്ന 10 മത്സരങ്ങളിലും ജയിച്ചാണ് ബെല്‍ജിയം ലോക ഫുട്‌ബോളിലെ കുതിപ്പ് തുടരുന്നത്. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് ആണ് രണ്ടാം സ്ഥാനത്ത്. ബ്രസീല്‍, ഇംഗ്ലണ്ട്, യുറുഗ്വായ് തുടങ്ങിയ ടീമുകള്‍ മൂന്നുമുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളിലും തുടരും.

ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യയാണ് ആറാം സ്ഥാനത്ത്. യൂറോപ്യന്‍ ചാമ്പ്യന്‍ പോര്‍ച്ചുഗല്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്‌പെയ്ന്‍, അര്‍ജന്റീന, കൊളംബിയ ടീമുകളാണ് എട്ടുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ അര്‍ജന്റീനയ്ക്ക് ആദ്യ പത്തില്‍ തുടരാനായത് ആശ്വാസമാണ്. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ടീമുകളില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല.

രണ്ടുവര്‍ഷത്തിനുശേഷം സാനിയ വീണ്ടും കളത്തിലിറങ്ങുന്നു; ഈ ടൂര്‍ണമെന്റില്‍ കളിക്കുംരണ്ടുവര്‍ഷത്തിനുശേഷം സാനിയ വീണ്ടും കളത്തിലിറങ്ങുന്നു; ഈ ടൂര്‍ണമെന്റില്‍ കളിക്കും

FIFA rankings; Belgium retain year-end No. 1 spot

കോണ്‍കാഫ് മേഖലയില്‍ 11-ാം റാങ്കിലുള്ള മെക്‌സിക്കോയാണ് മുന്നിലുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 20-ാം റാങ്കിലുള്ള സെനഗല്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു. ഇറാനെ മറികടന്ന് ജപ്പാനാണ് ഏഷ്യന്‍ രാജ്യങ്ങളിലെ മുമ്പന്‍. ജപ്പാന്‍ 28-ാം റാങ്കിലാണ്. ഏഷ്യന്‍ ചാമ്പ്യനായ ഖത്തര്‍ 55-ാം റാങ്കിലുള്ളപ്പോള്‍ ഇന്ത്യ 108-ാം റാങ്കിലേക്ക് വീണു. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

Story first published: Thursday, November 28, 2019, 17:08 [IST]
Other articles published on Nov 28, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X