Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീലിനെ പിറകിലാക്കി ജര്‍മനിയുടെ തിരിച്ചുവരവ്, ഫിഫ റാങ്കിംഗില്‍ സംഭവിച്ചത്‌

സൂറിച്: ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഉയര്‍ത്തിയതോടെ ജര്‍മനി വീണ്ടും ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ അര്‍ജന്റീന മൂന്നാംസ്ഥാനത്തായി.

കോണ്‍ഫെഡറേഷന്‍സ് കപ്പിലെ മൂന്നാം സ്ഥാനക്കാരായ പോര്‍ച്ചുഗലിന് റാങ്കിംഗില്‍ സ്ഥാനക്കയറ്റം ലഭിച്ചു. യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ നാല് പടികള്‍ കയറി നാലാം സ്ഥാനത്ത്.

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ സ്ഥിരതയാര്‍ന്ന പ്രകടനം സ്വിറ്റ്‌സര്‍ലന്‍ഡിനെ അഞ്ചാം റാങ്കിലെത്തിച്ചു. പോളണ്ട് ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ചിലി ഏഴാം സ്ഥാനത്ത്. കൊളംബിയ, ഫ്രാന്‍സ്, ബെല്‍ജിയം ടീമുകള്‍ ആദ്യ പത്തിലുള്‍പ്പെടുന്നു.

germany-fifa-wc

പന്ത്രണ്ട് സ്ഥാനം പിറകോട്ടിറങ്ങി അമേരിക്ക മുപ്പത്തഞ്ചിലെത്തിയും ആഫ്രിക്കന്‍ കരുത്തരായ നൈജീരിയ മുപ്പത്തൊമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും റാങ്കിംഗിലെ മോശം പ്രകടനങ്ങളായി. കോണ്‍ഫെഡറേഷന്‍സ് കപ്പിലെ നാലാം സ്ഥാനക്കാരായ മെക്‌സിക്കോ പതിനാറാം റാങ്കിലേക്ക് കയറിയതും ശ്രദ്ധേയം.

റാങ്കിംഗ് : 1 ജര്‍മനി, 2- ബ്രസീല്‍, 3-അര്‍ജന്റീന, 4-പോര്‍ച്ചുഗല്‍, 5-സ്വിറ്റ്‌സര്‍ലന്‍ഡ്, 6- പോളണ്ട്, 7-ചിലി, 8- കൊളംബിയ, 9- ഫ്രാന്‍സ്, 10- ബെല്‍ജിയം, 11- സ്‌പെയിന്‍, 12 -ഇറ്റലി, 13- ഇംഗ്ലണ്ട്, 14- പെറു, 15-ക്രൊയേഷ്യ, 16-മെക്‌സിക്കോ, 17- ഉറുഗ്വെ, 18- സ്വീഡന്‍, 19-ഐസ് ലാന്‍ഡ്, 20- വെയില്‍സ്.

Story first published: Friday, July 7, 2017, 11:22 [IST]
Other articles published on Jul 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+