Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിനി ഫുട്‌ബോള്‍ ലോകകപ്പ് വരുന്നു; എല്ലാ രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ ലോകകപ്പ് കാണാം

സൂറിച്ച്: ലോകത്തിലെ ഏറ്റവും ജനപ്രിയമായ കളിയാണ് ഫുട്‌ബോള്‍. 2018ലെ ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ കായിക പ്രേമികള്‍ ഒരുങ്ങിക്കൊണ്ടിരിക്കെ ഫുട്‌ബോളില്‍ പുത്തന്‍ മാറ്റവുമായി എത്തുകയാണ് ഫിഫ. പുതിയ പ്രസിഡന്റായി സ്ഥാനമേറ്റശേഷം ജിയാനി ഇന്‍ഫന്റിനോ പല മാറ്റങ്ങളും നിര്‍ദ്ദേശിച്ചിരന്നു.

ഫിഫ പ്രസിസഡന്റിന്റെ പുതിയ നിര്‍ദ്ദേശങ്ങളിലൊന്നാണ് മിനി ഫുട്‌ബോള്‍ ലോകകപ്പ്. എല്ലാ രണ്ടുവര്‍ഷം കൂടുന്തോറും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിരുന്നായി ലോകകപ്പിന്റെ കുഞ്ഞുപതിപ്പാണ് ഫിഫയുടെ മനസില്‍. എട്ടു ടീമുകളെ അണിനിരത്തുന്ന ടൂര്‍ണമെന്റ് ഫൈനല്‍ 8 എന്ന പേരിലായിരിക്കും അറിയിപ്പെടുക.

football

2021 മുതല്‍ ടൂര്‍ണമെന്റിന് തുടക്കമിടാനാണ് തീരുമാനം. ഒക്ടോബര്‍ നവംബര്‍ മാസത്തിലായിരിക്കും ടൂര്‍ണമെന്റ് നടത്തപ്പെടുകയെന്നും റോയിറ്റേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ടൂര്‍ണമെന്റിലൂടെ ഫിഫ വലിയതോതിലുള്ള ഫണ്ട് ശേഖരണമാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. അതേസമയം, ഏതൊക്കെ ഭാഗങ്ങളില്‍ നിന്നും ടീമുകളെ ഉള്‍പ്പെടുത്തണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വ്യക്തതയില്ല.

പുതിയ നിര്‍ദ്ദേശം ഫിഫ അംഗങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. അന്തിമ തീരുമാനത്തിന് കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമാണ്. നിലവില്‍ നാലു വര്‍ഷം കൂടുമ്പോഴാണ് ലോകകപ്പ് നടത്തുന്നത്. 32 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാനുള്ള ചര്‍ച്ചയും ഫിഫ നടത്തിവരികയാണ്. ഇതിനിടയിലാണ് മിനി ലോകകപ്പിനും തുടക്കമിടുന്നത്.

Story first published: Thursday, May 3, 2018, 9:32 [IST]
Other articles published on May 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+