Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഴിമതി; ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ രാജിക്കായി മുറവിളി

മോസ്‌കോ: ലോകത്തെ ഏറ്റവും സമ്പന്നമായ സ്‌പോര്‍ട്‌സ് സംഘടനയായ ഫിഫയില്‍ കോടികളുടെ അഴിമതി നടന്നെന്ന് വ്യക്തമായതോടെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ രാജിക്കായി പലഭാഗത്തുനിന്നും ആവശ്യമുയരുന്നു. ബ്ലാറ്ററുടെ അടുത്ത അനുയായികളായ ആറുപേരെ കഴിഞ്ഞദിവസം സ്വിറ്റ്‌സര്‍ലഡില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

ഫിഫ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പിന് തൊട്ടുമുന്നില്‍ ഇവര്‍ അറസ്റ്റിലായതോടെ തെരഞ്ഞെടുപ്പും അനിശ്ചിതത്വത്തിലായിട്ടുണ്ട്. തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അതിനിടെ ബ്ലാറ്റര്‍ രാജിവെച്ച് ഫിഫ വിശ്വാസം വീണ്ടെടുത്തില്ലെങ്കില്‍ സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കുമെന്ന് പ്രമുഖ ബ്രാന്‍ഡുകളായ കാക്കകോള, ആഡിഡാസ്, മക്ക്‌ഡൊണാള്‍ഡ്, വിസ, തുടങ്ങിയവര്‍ മുന്നറിയിപ്പു നല്‍കി.

sepp-blatter

വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചാംതവണയും ഫിഫ പ്രസിഡന്റാകാനുള്ള ഒരുക്കത്തിലായിരുന്നു സെപ് ബ്ലാറ്റര്‍. ബ്ലാറ്ററുടെ തെരഞ്ഞെടുപ്പും സുനിശ്ചിതവുമായിരുന്നു അതിനിടയിലാണ് യുഎസ്സ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഫിഫ വൈസ് പ്രസിഡണ്ട് ജാക്ക് വാര്‍ണറടക്കം ആറുപേരെ സ്വിസ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

ഇതോടെ അടുത്ത പ്രസിഡന്റാകാനുള്ള ബ്ലാറ്ററുടെ മോഹത്തിനും തിരിച്ചടിയായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബ്ലാറ്റര്‍ക്ക് അത് പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫിഫ കോണ്‍ഗ്രസ്സില്‍ അംഗങ്ങളായ 209 അസോസിയേഷന്‍ പ്രതിനിധികളാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടത്. ജോര്‍ദാന്‍ രാജകുമാരനായ പ്രിന്‍സ് അലി ബിന്‍ അല്‍ ഹുസൈനാണ് ബ്ലാറ്ററുടെ ഏക എതിരാളി.

Story first published: Friday, May 29, 2015, 9:04 [IST]
Other articles published on May 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+