Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസിയുടെ വിലക്ക് റദ്ദാക്കി ഫിഫ, ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനക്ക് പുതുജീവന്‍ !!

സൂറിച്: അര്‍ജന്റീന താരം ലയണല്‍ മെസിക്ക് നാല് മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഫിഫ റദ്ദാക്കി. മാര്‍ച്ചില്‍ ചിലിക്കെതിരായ മത്സരത്തിനിടെ റഫറിയോട് അപമര്യാദയായി പെരുമാറിയതിനായിരുന്നു ഫിഫ നാല് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

തെളിവില്ലെന്ന് ഫിഫ !

തെളിവില്ലെന്ന് ഫിഫ !

എന്നാല്‍, വിലക്ക് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനും മെസിയും നല്‍കിയ അപ്പീല്‍ ഫിഫ അംഗീകരിച്ചു. കുറ്റം തെളിയിക്കാന്‍ പോന്ന തെളിവുകള്‍ ഇല്ലെന്നാണ് വിലക്ക് റദ്ദാക്കവെ ഫിഫ വ്യക്തമാക്കിയത്.

നടപടി വീഡിയോ ദൃശ്യങ്ങള്‍ കണ്ടിട്ട്

നടപടി വീഡിയോ ദൃശ്യങ്ങള്‍ കണ്ടിട്ട്

മത്സരം നിയന്ത്രിച്ച ബ്രസീലിയന്‍ റഫറിക്കെതിരെ മെസി ആക്രോശിക്കുന്നത് മത്സരശേഷം വീഡിയോ ദൃശ്യങ്ങളിലൂടെ കണ്ടതിനെ തുടര്‍ന്നാണ് ഫിഫ നടപടി സ്വീകരിച്ചത്. റഫറി പരാതി നല്‍കിയിരുന്നില്ല.

അര്‍ജന്റീനക്ക് പ്രതീക്ഷ..

അര്‍ജന്റീനക്ക് പ്രതീക്ഷ..

വിലക്ക് നീങ്ങിയത് അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ പ്രതീക്ഷകള്‍ക്ക് പുത്തന്‍ ഉണര്‍വേകി. ഇനിയുള്ള മത്സരങ്ങളില്‍ തിരിച്ചടി നേരിട്ടാല്‍ അര്‍ജന്റീനക്ക് 2018 റഷ്യ ലോകകപ്പ് ടിക്കറ്റ് ലഭിക്കില്ല. ഉറുഗ്വെ, വെനിസ്വെല, പെറു, ഇക്വഡോര്‍ ടീമുകള്‍ക്കെതിരെയാണ് അര്‍ജന്റീനയുടെ ശേഷിക്കുന്ന യോഗ്യതാ മത്സരങ്ങള്‍.

മെസിയില്ലെങ്കില്‍ തോല്‍ക്കും..

മെസിയില്ലെങ്കില്‍ തോല്‍ക്കും..

നാല് മത്സര വിലക്കിനെ തുടര്‍ന്ന് ബൊളിവിയക്കെതിരായ മത്സരത്തില്‍ നിന്ന് മെസിക്ക് വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു. ഈ മത്സരം അര്‍ജന്റീന പരാജയപ്പെട്ടിരുന്നു.

അഞ്ചാം സ്ഥാനത്ത് അര്‍ജന്റീന..

അഞ്ചാം സ്ഥാനത്ത് അര്‍ജന്റീന..

ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. ആദ്യ നാല് സ്ഥാനക്കാര്‍ നേരിട്ട് യോഗ്യത നേടും. ഒന്നാം സ്ഥാനത്തുള്ള ബ്രസീല്‍ ഇതിനകം യോഗ്യത സമ്പാദിച്ചു കഴിഞ്ഞു. അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് കളിച്ച് ലോകകപ്പ് ടിക്കറ്റ് നേടാനുള്ള അവസരമുണ്ട്.

അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ ഫിക്‌സ്ചര്‍

അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ ഫിക്‌സ്ചര്‍

ആഗസ്റ്റ് 31 ഉറുഗ്വെ (എവേ)

സെപ്തംബര്‍ 5 വെനിസ്വെല (ഹോം )

ഒക്ടോബര്‍ 5 പെറു (ഹോം)

ഒക്ടോബര്‍ 10 ഇക്വഡോര്‍ (എവേ)

Story first published: Saturday, May 6, 2017, 8:53 [IST]
Other articles published on May 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+