Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫയിലെ അഴിമതി; യൂവേഫ സമാന്തര ഫുട്‌ബോള്‍ ലോകപ്പിന് തയ്യാറെടുക്കുന്നു

ലണ്ടന്‍: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് സമാന്തര ലോകകപ്പിന് യുവേഫ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫിഫയുമായുളള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെയാണ് യുവേഫ 2018ലെ റഷ്യന്‍ ലോകകപ്പ് ബഹിഷ്‌കരിച്ച് സമാന്തരമായി മറ്റൊരു ലോകകപ്പിനെക്കുറിച്ച് ആലോചിക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന യുവേഫ യോഗം ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്‌തേക്കും.

ഫിഫയിലെ അഴിമതിയും സെപ് ബ്ലാറ്റര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതുമാണ് ഇത്തരത്തലുള്ള ഒരു കടുത്ത തീരുമാനത്തിലേക്ക് യുവേഫയെ കൊണ്ടുചെന്നെത്തിച്ചത്. യൂറോപ്പും ലാറ്റിനമേരിക്കയും ബഹിഷ്‌കരിച്ചാല്‍ ലോകകപ്പ് റദ്ദാക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഫിഫയ്ക്കു മുന്നിലില്ല. അതേസമയം, ബ്ലാറ്റര്‍ രാജിവെച്ചുകൊണ്ടൊരു പ്രശ്‌ന പരിഹാരത്തിന് ഫിഫ ഒരുക്കവുമല്ല.

uefa-champions-league

ഇരു കൂട്ടര്‍ക്കുമിടയില്‍ സമവായ സാധ്യത അകലെയാണെന്നാണ് യൂറോപ്പില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് ലേഖകന്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന ഒരു ടൂര്‍ണമെന്റാണ് ഫിഫയുടെ ആലോചനയിലുള്ളത്. അത് സാധ്യമായാല്‍ ഫിഫ ലോകകപ്പിന്റെ പ്രസക്തി തന്നെ നഷ്ടമാകും. പ്രത്യേകിച്ചും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള യുറോപ്പ് ലാറ്റിനമേരിക്കന്‍ ടീമുകള്‍ ഉള്‍പ്പെടുകയാണെങ്കില്‍.

റൊണാള്‍ഡോയും മെസ്സിയും ലോകകപ്പ് ബഹിഷ്‌കരിച്ചാല്‍ത്തന്നെ അതിന്റെ പ്രാധാന്യം ഇല്ലാതായതായി ഇംഗ്ലണ്ട് കോച്ച് ഗാരി നെവില്ലയും പറഞ്ഞു. ഫിഫയ്‌ക്കെതിരായ പടയൊരുക്കത്തില്‍ മുന്നില്‍ത്തന്നെയുണ്ടാകുമെന്നും നെവില്ലെ പറഞ്ഞു. അതേസമയം, യുവേഫയും ഫിഫയും കടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത് രാജ്യാന്തര ഫുട്‌ബോളിന്റെ അന്ത്യം കുറിക്കുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.

Story first published: Wednesday, June 3, 2015, 9:09 [IST]
Other articles published on Jun 3, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+