Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് സെമി : പോര്‍ച്ചുഗല്‍-ചിലി, ജര്‍മനി - മെക്‌സിക്കോ

മോസ്‌കോ : ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ പോര്‍ച്ചുഗല്‍-ചിലി സെമിഫൈനല്‍ നാളെ നടക്കും. രണ്ടാം സെമി 29ന് ജര്‍മനിയും മെക്‌സിക്കോയും തമ്മില്‍. ജൂലൈ രണ്ടിന് ഫൈനല്‍. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗലിന്റെ സെമിപ്രവേശം. മെക്‌സിക്കോ രണ്ടാം സ്ഥാനക്കാര്‍.

ഗ്രൂപ്പ് ബിയില്‍ ചാമ്പ്യന്‍മാരായാണ് ജര്‍മനി സെമിയിലെത്തിയത്. ചിലി രണ്ടാം സ്ഥാനക്കാര്‍. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് ഇഞ്ചുറിടൈമില്‍ സമനില വഴങ്ങിയ പോര്‍ച്ചുഗല്‍ റഷ്യയെ ക്രിസ്റ്റിയാനോയുടെ ഗോളില്‍ തോല്‍പ്പിച്ചാണ് ഗ്രൂപ്പില്‍ മേധാവിത്വംസ്ഥാപിച്ചത്. അവസാന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് പറങ്കിപ്പട കരുത്തറിയിച്ചു.

ger

യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ കിരീട സാധ്യതയുള്ള ടീമാണ്. പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ച മെക്‌സിക്കോ ന്യൂസിലാന്‍ഡിനെ 2-1ന് മറികടന്ന് പോയിന്റ് നില ഭദ്രമാക്കി. നിര്‍ണായകമായ അവസാന മത്സരത്തില്‍ റഷ്യയേയും ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി മെക്‌സിക്കോ സെമി ഉറപ്പിച്ചു.

ഗ്രൂപ്പ് എയില്‍ ജര്‍മനിക്ക് രണ്ട് ജയം. 3-2ന് ആസ്‌ത്രേലിയേയും 3-1ന് കാമറൂണിനെയുമാണ് തോല്‍പ്പിച്ചത്. ചിലി 2-0ന് കാമറൂണിനെ പരാജയപ്പെടുത്തി. ജര്‍മനി, ആസ്‌ത്രേലിയ ടീമുകള്‍ക്കെതിരെ സമനില.

സെമി ഫൈനല്‍

ജര്‍മനി - മെക്‌സിക്കോ

ചിലി - പോര്‍ച്ചുഗല്‍

ലൈവ് - സോണി സിക്‌സ്

സമയം - രാത്രി 11.30

Story first published: Tuesday, June 27, 2017, 12:22 [IST]
Other articles published on Jun 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+