Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലബ്ബ് ലോകകപ്പ്; ബ്രസീല്‍ ടീം ഫ്‌ളമിംഗോ തകര്‍പ്പന്‍ ജയത്തോടെ ഫൈനലില്‍

ദോഹ: ഖത്തറില്‍ നടന്നുകൊണ്ടിരിക്കുന്ന ക്ലബ്ബ് ലോകകപ്പ് സെമിയില്‍ ബ്രസീലിയന്‍ ടീം ഫ്‌ളമിംഗോ വിജയം സ്വന്തമാക്കി. സൗദി അറേബ്യന്‍ ടീം അല്‍ ഹിലാലിനെ 3-1ന് പരാജയപ്പെടുത്തിയാണ് ഫ്‌ളമിംഗോ ഫൈനലില്‍ ഇടംപിടിച്ചത്. കോപ്പ ലിബര്‍ട്ടഡോറസില്‍ വിജയികളായെത്തിയ ടീം തുടക്കത്തില്‍ പിന്നിലായിപ്പോയെങ്കിലും കരുത്തോടെ തിരിച്ചുവന്ന് വിജയം പിടിച്ചെടുക്കുകയായിരുന്നു.

ഫ്ളമിംഗോ ടീം

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് വിജയികളായാണ് അല്‍ ഹിലാല്‍ ലോകകപ്പിനെത്തിയത്. മത്സരത്തിന്റെ 18-ാം മിനിറ്റില്‍ ഗോള്‍നേടി അല്‍ ഹിലാല്‍ എതിരാളികളെ ഞെട്ടിക്കുകതന്നെ ചെയ്തു. സലീം അല്‍ ദവ്‌സാരിയാണ് ഗോള്‍ സ്‌കോറര്‍. എന്നാല്‍ അരാസ്‌കേറ്റ(49), ഹെന്റിക്വെ(78) എന്നിവര്‍ ബ്രസീലിയന്‍ ടീമിനായി ഗോള്‍ നേടി. 81-ാം മിനിറ്റില്‍ അല്‍ ബുലൈഹിയുടെ സെല്‍ഫും ഗോളും അല്‍ ഹിലാലിന്റെ പോസ്റ്റില്‍ പതിച്ചു. 83-ാം മിനിറ്റില്‍ ആന്ദ്രെ കാരിലോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് അല്‍ ഹിലാല്‍ കളി അവസാനിപ്പിച്ചത്.

ലിവര്‍പൂള്‍ മോണ്ടെറി മത്സരത്തിലെ വിജയികളേയാണ് ഫ്‌ളമിംഗോ ഫൈനലില്‍ നേരിടുക. ഫൈനലില്‍ ആരെത്തിയാലും തന്നെ സംബന്ധിച്ചിടത്തോളം ശനിയാഴ്ചത്തെ മത്സരം ഏറെ പ്രധാനപ്പെട്ടതായിരിക്കുമെന്ന് ഫ്‌ളമിംഗോ പരിശീലകന്‍ യോര്‍ഗെ ജീസസ് പറഞ്ഞു. നേരത്തെ, ടുണീഷ്യന്‍ ടീം എസ്‌പെരെന്‍സ് ഖത്തര്‍ ടീം അല്‍ സാദിനെ 6-2ന് തോല്‍പ്പിച്ച് അഞ്ചാം സ്ഥാനം നേടിയിരുന്നു.

Story first published: Wednesday, December 18, 2019, 19:14 [IST]
Other articles published on Dec 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+