ഫിഫയിലെ അഴിമതി; 2026 ലെ ലേലനടപടികള്‍ നീട്ടിവെച്ചു
സൂറിച്ച്: ഫിഫയിലെ അഴിമതി സംബന്ധിച്ച് അന്വേഷണം തുടരുന്നതിനിടെ 2026ലെ ലോകകപ്പ് വേദി തീരുമാനിക്കാനുള്ള ലേല നടപടികള്‍ ഫിഫ നിര്‍ത്തിവെച്ചു. അഴിമതി ആരോപണത്തെ തുടര്‍ന്ന് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ രാജിവെച്ച പശ്ചാത്തലത്തിലാണ് തീരുമാനം. അടുത്തവര്‍ഷം മെയ് മാസത്തില്‍ കൊലാലംപൂരില്‍ വെച്ച് വേദി പ്രഖ്യാപിക്കാവുന്ന രീതിയിലായിരുന്നു ഫിഫ ലേല നടപടികള്‍ പുരോഗമിച്ചിരുന്നത്.
അമേരിക്ക, കാനഡ, മെക്‌സിക്കോ, കൊളംബിയ എന്നീ രാജ്യങ്ങളാണ് വേദിക്കായി മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. അമേരിക്ക 2022ലെ വേദിക്കുവേണ്ടിയും മത്സരത്തിനുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ലേല നടപടികളെക്കുറിച്ചുള്ള കാര്യം പിന്നീട് തീരുമാനിക്കുമെന്ന് ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കെ പറഞ്ഞു.

2018, 2022 വര്‍ഷങ്ങളില്‍ നടക്കുന്ന ലോകകപ്പിന് 2010 ഡിംസബറില്‍ ചേര്‍ന്ന 22 അംഗ ഫിഫ എക്‌സിക്യുട്ടീവ് അംഗങ്ങളുടെ യോഗമാണ് അന്തിമ അംഗീകാരം നല്‍കിയത്. എക്‌സിക്യുട്ടീവ് അംഗങ്ങളില്‍ ചിലര്‍ കോഴ വാങ്ങിയതായി സംശയം ഉയര്‍ന്നിട്ടുണ്ട്. കോഴ ആരോപണം തെളിയുകയാണെങ്കില്‍ ഖത്തറിലും റഷ്യയിലും നടക്കേണ്ടിയിരുന്ന ലോകകപ്പ് വേദികള്‍ മാറ്റിയേക്കും.
പുതിയ ഫിഫ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത് രണ്ടു ദിവസം മുന്‍പ് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഫിഫയുടെ ഒഫീഷ്യലുകളെ അറസ്റ്റ് ചെയ്തിരുന്നു. ഫിഫയില്‍ നടക്കുന്ന അഴിമതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. രാജിവെച്ച സെപ് ബ്ലാറ്റര്‍ അടക്കമുള്ളവര്‍ക്കെതിരെ ഇപ്പോഴും അന്വേഷണം തുടരുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications