Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാലണ്‍ ഡി ഓര്‍ പ്രഖ്യാപനം ഇന്ന്; മെസ്സിയോ റൊണാള്‍ഡോയോ വാന്‍ ഡൈക്കോ?; ആരാധകര്‍ക്ക് ചങ്കിടിപ്പ്

ലണ്ടന്‍: കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് പ്രഖ്യാപനം തിങ്കളാഴ്ച. സൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവര്‍ക്കൊപ്പം വിര്‍ജിന്‍ വാന്‍ ഡൈക്ക് ആണ് അവസാന പട്ടികയില്‍ ഇടംപിടിച്ചവര്‍. മികച്ച യൂറോപ്യന്‍ താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയ വാന്‍ ഡൈക്കിന് ബാലണ്‍ ഡി ഓറും ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.

ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ ചാമ്പ്യന്മാരാക്കുന്നില്‍ പ്രധാന പങ്കുവഹിച്ച താരമാണ് വാന്‍ഡൈക്ക്. കൂടാതെ നെതര്‍ലന്‍ഡ്‌സിനുവേണ്ടി ഗംഭീരമായ പ്രകടനം ഈ പ്രതിരോധനിര താരം പുറത്തെടുത്തു. ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലഭിച്ചാല്‍ ഇറ്റലിയുടെ ഫാബിയോ കന്നാവരോയ്ക്ക് ശേഷം ഈ അവാര്‍ഡ് നേടുന്ന ആദ്യ പ്രതിരോധനിര താരമാകും വാന്‍ഡൈക്ക്.

messi-ronaldo-vandijk

ബാഴ്‌സലോണയെ ലാ ലീഗ ചാമ്പ്യന്മാരാക്കിയതും യൂറോപ്പിലെ ടോപ് സ്‌കോററായതുമാണ് മെസ്സിയുടെ നേട്ടം. ഇറ്റലിയില്‍ യുവന്റസിനെ ജേതാക്കളാക്കിയതും പോര്‍ച്ചുഗലിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതും ക്രിസ്റ്റ്യാനോയ്ക്കും നേട്ടമാകും. പത്തുവര്‍ഷം ഇരുവരും മാറി മാറി പങ്കുവെച്ചിരുന്ന ബാലണ്‍ ഡി ഓര്‍ കഴിഞ്ഞതവണ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് ആണ് സ്വന്തമാക്കിയത്.

ഇറ്റാലിയന്‍ നഗരമായ മിലാനിലെ വിഖ്യാതമായ ലാ സ്‌കാല ഓപ്പറ ഹൗസിലാണ് ഇത്തവണ പുരസ്‌കാരച്ചടങ്ങ്. ഇന്ത്യന്‍ സമയം രാത്രി 11.30 മുതല്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിക്കും. മികച്ച പുരുഷ താരത്തിനുള്ള അവാര്‍ഡ് കൂടാതെ മികച്ച വനിതാ താരം, മികച്ച പരിശീലകന്‍, മികച്ച ഗോള്‍കീപ്പര്‍, മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം, ഫാന്‍ പുരസ്‌കാരം എന്നിവയും ഇതോടൊപ്പം പ്രഖ്യാപിക്കും.

Story first published: Monday, September 23, 2019, 14:49 [IST]
Other articles published on Sep 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+