Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് യോഗ്യത; അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം, തണുപ്പും ടര്‍ഫും തിരിച്ചടിയാകും

Afghanistan vs India, 2022 FIFA World Cup qualifiers: Preview | Oneindia Malayalam

ദുഷന്‍ബെ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ വ്യാഴാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. തജിക്കിസ്താനിലെ ദുഷന്‍ബെയിലെ റിപ്പബ്ലിക്കന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഗ്രൂപ്പ് ഇ യില്‍ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 2 പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ഒരു കളിപോലും ജയിക്കാന്‍ കഴിയാത്തത് ഇന്ത്യയ്ക്ക് തലവേദനയുണ്ടാക്കുന്നു. ആദ്യ കളിയില്‍ ഒമാനോട് തോറ്റപ്പോള്‍ പിന്നീട് ഖത്തറിനോടും ബംഗ്ലാദേശിനോടും ഇന്ത്യ സമനില വഴങ്ങി.

അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് വിയര്‍പ്പൊഴുക്കേണ്ടിവരില്ലെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമല്ല. ഇന്ത്യയിലെ കാലാവസ്ഥയില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ് തജിക്കിസ്താനിലെ കാലാവസ്ഥ. കടുത്ത തണുപ്പാണവിടെ. കൃത്രിമമായി തയ്യാറാക്കിയ ടര്‍ഫിലാണ് കളിയെന്നതും തിരിച്ചടിയാണ്. ഇന്ത്യന്‍ കളിക്കാര്‍ ഇത്തരമൊരു ടര്‍ഫില്‍ ഇതുവരെ കളിച്ചിട്ടില്ല. അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ മൈതാനമായി ഇവിടം തെരഞ്ഞെടുത്തതുതന്നെ മറ്റു ടീമുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാനാണെന്ന് ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പറഞ്ഞിരുന്നു.

india

കളിക്കാരുടെ പരിക്കും ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. പ്രതിരോധത്തിലാണ് പ്രധാന തലവേദന. പരിക്കേറ്റ സന്ദേശ് ജിങ്കനില്ലാത്തത് ക്ഷീണമാകും. ഉമ്മ മരിച്ചതിനെ തുടര്‍ന്ന് മലയാളിതാരം അനസ് എടത്തൊടിക നാട്ടിലേക്ക് മടങ്ങിയതും തിരിച്ചടിയായി. രാഹുല്‍ ബെക്കെയും മന്ദര്‍ റാവു ദേശായിയും വിങ് ബാക്കുകളാകും. അനിരുദ്ധ് ഥാപ്പ, റെയ്‌നിയര്‍ ഫെര്‍ണാണ്ടസ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലവും സഹല്‍ അബ്ദു സമദ്, ഉദാന്ത സിങ്, ആഷിഖ് കുരുണിയന്‍ എന്നിവര്‍ മധ്യനിരയിലും. സുനില്‍ ഛേത്രി തന്നെയാകും മുഖ്യ സ്‌ട്രൈക്കര്‍.

ഗ്രൂപ്പ് ഇ യില്‍ മൂന്നാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. ബംഗ്ലാദേശിനെതിരെ ഒരു ജയവും ഒമാന്‍ ഖത്തര്‍ ടീമുകള്‍ക്കെതിരെ തോല്‍വിയുമായിരുന്നു ഫലം. സാഹചര്യങ്ങള്‍ അനുകൂലമാക്കി ഇന്ത്യയെ അട്ടിമറിക്കാനാകും അഫ്ഗാന്റെ ശ്രമം. നേരത്തെ അഫ്ഗാനെതിരെ കളിച്ച എട്ടില്‍ ആറിലും ഇന്ത്യ ജയിച്ചിട്ടുണ്ട്. ഒരു തോല്‍വിയും ഒരു സമനിലയുമായിരുന്നു മറ്റു കളികളിലെ ഫലം.

Story first published: Thursday, November 14, 2019, 9:52 [IST]
Other articles published on Nov 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+