വാന്‍ പഴ്‌സി തിരിച്ചു വരുമോ ? കാഴ്ച നഷ്ടമായെന്ന് ടാബ്ലോയിഡ്, ഫെയ്‌സ്ബുക്കിലൂടെ തിരിച്ചുവരവ് അറിയിച്ച് താരം
ലണ്ടന്‍: തുര്‍ക്കി ക്ലബ്ബ് ഫെനര്‍ബഷെയുടെ ഡച്ച് സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍ പഴ്‌സിയുടെ കാഴ്ച നഷ്ടമായോ ? കഴിഞ്ഞ ദിവസം തുര്‍ക്കിഷ് സൂപ്പര്‍ ലീഗില്‍ അകിസര്‍ ബെലെഡിയെസ്പര്‍ ക്ലബ്ബിനെതിരായ മത്സരത്തില്‍ വാന്‍ പഴ്‌സിയുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റിരുന്നു. മുഖം മുഴുവന്‍ ചോര പടര്‍ന്ന നിലയില്‍ ഡച്ച് താരത്തെ സ്‌ട്രെച്ചറിലാണ് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടു പോയത്. മത്സരം ഫെനര്‍ബഷെ 3-1ന് ജയിച്ചിരുന്നു.
എന്നാല്‍, ക്ലബ്ബ് ആരാധകരും ഡച്ച് ഫുട്‌ബോള്‍ പ്രേമികളും വാന്‍ പഴ്‌സിയുടെ ആരോഗ്യനിരയില്‍ ആശങ്കാകുലരായി. ഒരു ബ്രിട്ടീഷ് പത്രം തറപ്പിച്ചെഴുതി : വാന്‍ പഴ്‌സിക്ക് കാഴ്ച നഷ്ടമായിരിക്കുന്നു, ഇനി ഫുട്‌ബോളിലേക്കില്ല.

ഗ്രൗണ്ടില്‍ നിന്ന് ആശുപത്രിയിലേക്ക് വാന്‍ പഴ്‌സിയെ മാറ്റുന്ന ദൃശ്യങ്ങള്‍ ഭീകരമായിരുന്നു. കാര്യമായെന്തോ സംഭവിച്ച മട്ടിലായിരുന്നു ആ ചിത്രങ്ങള്‍. എന്നാല്‍, മുപ്പത്തിമൂന്നുകാരന്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകരുടെ ആശങ്കയകറ്റി. അപകടനില തരണം ചെയ്തു. കണ്ണിന് വലിയ കുഴപ്പമില്ല. എല്ലാം പെട്ടെന്ന് ശരിയാകും. പ്രാര്‍ഥനയോടെ ഒപ്പമുണ്ടായിരുന്ന എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദിയറിയിക്കാനും വാന്‍ പഴ്‌സി മറന്നില്ല.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും താരമായിരുന്ന വാന്‍ പഴ്‌സി 2014 ലോകകപ്പ് ഫുട്‌ബോളില്‍ സ്‌പെയ്‌നിനെതിരെ നേടിയ പറക്കും ഹെഡര്‍ ഗോള്‍ വിശ്വപ്രസിദ്ധമാണ്. ഫ്‌ളൈയിംഗ് ഡച്ച് എന്ന വിശേഷണം തന്നെ ആ ഗോളോടെ വാന്‍ പഴ്‌സിക്ക് ലഭിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications