ഐ ലീഗ് ടീമുകള്‍ നേര്‍ക്കുനേര്‍..
ഐ ലീഗ് ടേബിളിലെ എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലാക്കിയാണ് ചാമ്പ്യന്‍ഷിപ്പ് ഫിക്സ്ചര്‍ തയ്യാറാക്കിയിരിക്കുന്നത്.
ഐസ്വാള്‍ എഫ് സി, ഈസ്റ്റ്ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ് സി ഗോവ, ചെന്നൈ സിറ്റി ടീമുകളാണ് എ ഗ്രൂപ്പില്‍. മോഹന്‍ ബഗാന്, ഷില്ലോംഗ് ലജോംഗ്, ബെംഗളുരു എഫ് സി, ഡി എസ് കെ ശിവാജിയന്‍സ് ടീമുകള്‍ ഗ്രൂപ്പ് ബിയില്‍.
ഐസ്വാളിന് തെളിയിക്കണം..
ഐ ലീഗ് ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ് സിയുടെ കോച്ച് ഖാലിദ് ജമീല്‍ രണ്ടാം കിരീടം ലക്ഷ്യമിടുന്നു.
ബഗാന് തയ്യാര്‍...
മോഹന്‍ബഗാനാണ് നിലവിലെ ചാമ്പ്യന്മാര്. വെല്ലുവിളികള്‍ നിറഞ്ഞ ഗ്രൂപ്പിലാണ് ബഗാന് എന്ന് കോച്ച് സന്ജോയ് സെന്‍ പറഞ്ഞു.
ഈസ്റ്റ് ബംഗാളിന് ജയിച്ചേ തീരൂ..
താത്കാലിക കോച്ച് രഞ്ജന്‍ ചൗദരിക്ക് കീഴില്‍ ആരാധകരെ പ്രീതിപ്പെടുത്താനാണ് ഈസ്റ്റ്ബംഗാള്‍ ബൂട്ട് കെട്ടുന്നത്. ഐ ലീഗ് നഷ്ടപ്പെട്ടതിന്റെ പുകില് മാറിയിട്ടില്ല. കോച്ച് ട്രെവര്‍ മോര്‍ഗനെ പുറത്താക്കിയ ഈസ്റ്റ് ബംഗാള്‍ ഫെഡറേഷന് കപ്പില്‍ ശുദ്ധികലശം ലക്ഷ്യമിടുന്നു.