Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ സബ് മൊമറിന് മുന്നില്‍ ലൂസിയോക്ക് അടി തെറ്റി, അവസാന മിനുട്ടില്‍ പൂനെക്ക് വിജയഗോള്‍

ഫറ്റോര്‍ഡ: കഴിഞ്ഞ സീസണില്‍ ഫൈനല്‍ തോല്‍വിയേറ്റ അതേ തട്ടകത്തില്‍ എഫ് സി ഗോവ അവസാന മിനുട്ടില്‍ അവിശ്വസനീയമായ തോല്‍വിയിലേക്ക് വഴുതി ! മാര്‍ക്വു താരവും പ്രതിരോധ നിരയിലെ പടനായകനുമായ ലൂസിയോക്ക് ഒരു നിമിഷം പിഴച്ചപ്പോള്‍ എഫ് സി പൂനെ സിറ്റി എവേ മാച്ചില്‍ ആവേശജയം സ്വന്തം എക്കൗണ്ടില്‍ ചേര്‍ത്തു(2-1). ഐ എസ് എല്‍ മൂന്നാം സീസണില്‍ പൂനെയുടെ ആദ്യ ജയമാണിത്. അതേ സമയം സീക്കോയുടെ ഗോവക്ക് ഇനിയും പോയിന്റ് ടേബിളില്‍ എക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല. അരാറ്റ ഇസുമി, സൂപ്പര്‍ സബ് മൊമര്‍ നദോയെ എന്നിവരാണ് പൂനെക്കായി സ്‌കോര്‍ ചെയ്തത്. ഗോവയുടെ ഗോള്‍ റാഫേല്‍ കൊയ്‌ലോ നേടി.

4-5-1 ശൈലിയിലാണ് പൂനെ സിറ്റി എവേ മാച്ചില്‍ കളിക്കാനിറങ്ങിയത്. എഫ് സി ഗോവയെ സീക്കോ ഗ്രൗണ്ടില്‍ വിന്യസിച്ചത് 4-1-3-2 ഫോര്‍മേഷനിലും. ഇരുഭാഗത്തേക്കും മികച്ച നീക്കങ്ങള്‍ കണ്ട മത്സരം കാണികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു. 19003 പേരാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ എത്തിയത്.

 fc-goa-fc-pune-city

മഹാരാഷ്ട്ര ഡെര്‍ബിയില്‍ മുംബൈ സിറ്റിയോട് തോറ്റതിന്റെ നിരാശ മായ്ച്ചു കളയുന്ന ആവേശ ജയമാണ് അന്റോണിയോ ഹബാസിന്റെ ടീം സ്വന്തമാക്കിയത്. വിലക്ക് കാരണം പൂനെ കോച്ച് ഹബാസ് ഇന്നലെയും ഗാലറിയിലിരുന്നാണ് കളി കണ്ടത്. എന്നാല്‍, അകലെയിരുന്നും ഹബാസ് ടീമിന്റെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു.

ഇരുപത്തഞ്ചാം മിനുട്ടില്‍ അരാറ്റ ഇസുമിയിലൂടെ സന്ദര്‍ശക നിരയാണ് ആദ്യം ലീഡ് നേടിയത്. എട്ട് മിനുട്ടിനുള്ളില്‍ ഗോവന്‍ ടീം റാഫേലിന്റെ ഗോളില്‍ തിരിച്ചുവന്നു (1-1). തൊണ്ണൂറാം മിനുട്ടില്‍ മൊമര്‍ നദോയെ ബോക്‌സിനുള്ളില്‍ വെച്ച് ഒന്ന് വെട്ടിത്തിരിഞ്ഞതോടെ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ലൂയിസ് ആടിപ്പോയി. പിഴവില്ലാതെ ഡിഫന്‍ഡ് ചെയ്യേണ്ട സന്ദര്‍ഭത്തില്‍ സീക്കോയുടെ തുറുപ്പ് ചീട്ടായ ലൂയിസ് കാണിച്ച അബദ്ധത്തിന് മത്സരം തന്നെയാണ് ഗോവക്ക് നഷ്ടമായത്. ആ നിരാശ ലൂയിസിന്റെ മുഖത്ത് നിഴലിക്കുകയും ചെയ്തു.

Story first published: Sunday, October 9, 2016, 9:44 [IST]
Other articles published on Oct 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+