Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത്‌ലറ്റിക്കോ കൊല്‍ക്കത്തയെ വീഴ്ത്തി പൂനെ, ടേബിളില്‍ ആറാം സ്ഥാനത്ത്‌

പൂനെ: പോരാട്ടവീര്യം മാറിമറിഞ്ഞ കളിയില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ അട്ടിമറിച്ച് പൂനെ സിറ്റി. സീസണില്‍ എട്ട് കളികള്‍ പൂര്‍ത്തിയാക്കിയ പൂനെ നേടുന്ന രണ്ടാം ജയമാണിത്.

ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്നിലാക്കി ഒമ്പത് പോയിന്റുമായി പൂനെ ആറാം സ്ഥാനത്തേക്ക് കയറി. ഒമ്പത് പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലായതിനെ തുടര്‍ന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ നില ഒരു പടി താഴേക്കിറങ്ങിയത്. എട്ട് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള കൊല്‍ക്കത്ത മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി മുംബൈ സിറ്റി എഫ് സിയാണ് ഒന്നാമത്. 13 പോയിന്റുള്ള ഡല്‍ഹി ഡൈനാമോസ് രണ്ടാം സ്ഥാനത്ത്.

punecityfc

41ാം മിനുട്ടില്‍ ബ്രസീല്‍ താരം എഡ്വാര്‍ഡോ ഫെരെയ്‌രയിലൂടെ പൂനെയാണ് ലീഡ് നേടിയത്. 37ാം മിനുട്ടില്‍ മുഖത്ത് പരുക്കേറ്റിട്ടും കളി തുടര്‍ന്ന ഫെരെയ്‌ര ഗോളിലൂടെ വേദനയകറ്റി. ജോനാഥന്‍ ലൂക്കയുടെ കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ വലക്കുള്ളിലാക്കുകയായിരുന്നു ബ്രസീലിയന്‍. 56ാം മിനുട്ടില്‍ സ്പാനിഷ് താരം ആനിബാള്‍ പൂനെയുടെ ലീഡുയര്‍ത്തി. പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍.

കൊല്‍ക്കത്തയുടെ പ്രതിരോധ നിര താരം പ്രദീപ് കോത്തല്‍ പന്ത് കൈകൊണ്ട് തൊട്ടതിന് റഫറി പെനാല്‍റ്റി വിധിച്ചു. ആനിബാള്‍ എടുത്ത കിക്ക് ഗോള്‍ കീപ്പറുടെ കൈയില്‍ തട്ടിയെങ്കിലും വലക്കുള്ളിലായി. 69ാം മിനുട്ടില്‍ ഇയാന്‍ ഹ്യൂം പൂനെയുടെ ആശ്വാസ ഗോള്‍ സ്വന്തമാക്കി. ഇത്തവണയും പെനാല്‍റ്റിഗോള്‍. സിസോക്കയുടെ ഫൗളാണ് ഇത്തവണ പെനാല്‍റ്റിക്ക് കാരണമായത്. ഹ്യൂമിന്റെ കിക്ക് ഗോള്‍ കീപ്പര്‍ എദല്‍ തടുത്തിട്ടെങ്കിലും പന്ത് ഹ്യൂമിന്റെ മുന്നില്‍ തന്നെ. പിഴവില്ലാതെ അത് വലക്കുള്ളിലായി.

Story first published: Monday, November 7, 2016, 18:09 [IST]
Other articles published on Nov 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+