Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈനലില്‍ ഗോവ സൂപ്പര്‍... ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഗോവയ്ക്കു സ്വന്തം

ഭുവനേശ്വര്‍: രണ്ടാമത് ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ എഫ്‌സി ഗോവ ചാംപ്യന്‍മാരായി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ കലാശപ്പോരില്‍ മുന്‍ ഐഎസ്എല്‍ ജേതാക്കളായ ചെന്നൈയ്ന്‍ എഫ്‌സിയെ ഗോവ 2-1ന് മറികടക്കുകയായിരുന്നു. ഐഎസ്എല്ലിലൂടെ പിറവിയെടുത്ത ഗോവയ്ക്കു ലഭിച്ച കന്നിക്കിരീട നേട്ടം കൂടിയാണിത്. നേരത്തേ ഒരു തവണ ഐഎസ്എല്ലിന്‍ ഫൈനലിലെത്തയതായിരുന്നു ഗോവയുടെ ഇതിനു മുമ്പത്തെ നേട്ടം.

goa

രണ്ടാംപകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. 52ാം മിനിറ്റില്‍ ഗോള്‍ മെഷീന്‍ ഫെറാന്‍ കൊറോമിനാസിലൂടെ ഗോവയാണ് ആദ്യം അക്കൗണ്ട് തുറന്നത്. എന്നാല്‍ ഈ ലീഡിന് രണ്ടു മിനിറ്റിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 53ാം മിനിറ്റില്‍ റാഫേല്‍ അഗസ്റ്റോ ചെന്നൈയെ ഒപ്പമെത്തിച്ചു. 64ാം മിനിറ്റില്‍ ബ്രെന്‍ഡന്റെ വകയായിരുന്നു ഗോവയുടെ വിജയഗോള്‍.

സൂപ്പര്‍ കപ്പില്‍ ഗോവ അര്‍ഹിച്ച കിരീടം കൂടിയാണിത്. അറ്റാക്കിങ് ഫുട്‌ബോളിലൂടെ കാണികളെ രസിപ്പിച്ച ഗോവ ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ ഐഎസ്എല്ലില്‍ അവസാനസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ചെന്നൈയുടെ ശക്തമായ തിരിച്ചുവരവാണ് സൂപ്പര്‍ കപ്പില്‍ കണ്ടത്. ഫൈനലില്‍ ഗോവയ്‌ക്കെതിരേ ഇഞ്ചോഞ്ച് പൊരുതി തന്നെയാണ് ചെന്നൈ കീഴടങ്ങിയത്.

Story first published: Saturday, April 13, 2019, 23:26 [IST]
Other articles published on Apr 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+