ISL: മുംബൈയ്ക്ക് ജയിക്കണം; എതിരാളി ഗോവ
മഡ്ഗാവ്: ഐഎസ്എല്‍ പ്ലേ ഓഫ് അവസാന സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരം കനക്കവെ ഗോവയുടെ തട്ടകത്തില്‍ മുംബൈ കളിക്കാനിറങ്ങുന്നു. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. പ്ലേ ഓഫ് ഉറപ്പിച്ച ഗോവയ്ക്ക് ആദ്യ സ്ഥാനത്തെത്തുക മാത്രമാണ് പ്രധാനം. മുംബൈയ്ക്കാകട്ടെ ജയത്തോടെ പ്ലേ ഓഫിലേക്ക് കൂടുതല്‍ അടുക്കാം. തൊട്ടടുത്ത് ചെന്നൈയിന്‍ അവസരം തേടുന്നതിനാല്‍ മുംബൈയ്ക്ക് ജയം അനിവാര്യമാണ്.
ഒടുവില്‍ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച ഗോവ മിന്നുന്ന ഫോമിലാണ്. പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ പ്രധാന കളിക്കാര്‍ക്ക് വിശ്രമം നല്‍കാന്‍ സാധ്യതയുണ്ട്. ഫെറാന്‍ കൊറോമിനാസ് ഉള്‍പ്പെടുന്ന ആക്രമണ സംഘം മികച്ച പ്രകടനമാണ് സീസണിലും പുറത്തെടുത്തത്. അവസാന മത്സരത്തില്‍ ഹൈദരാബാദിനെ 4-1ന് ടീം പരാജയപ്പെടുത്തി. 16 കളിയില്‍നിന്നും 33 പോയന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ടീമിന് ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ കഴിയും.

അവശേഷിക്കുന്ന രണ്ട് കളികളില്‍ കൂടി ജയിച്ചാല്‍ മുംബൈ സിറ്റിക്ക് പ്ലേ ഓഫില്‍ അനായാസം ഇടംപിടിക്കാം. 16 കളിയില്‍ നിന്നും മുംബൈയ്ക്ക് 26 പോയന്റുണ്ട്. 15 കളിയില്‍ നിന്നും 22 പോയന്റുള്ള ചെന്നൈയിന്‍ ആണ് പ്ലേ ഓഫില്‍ മുംബൈയ്ക്ക് ഭീഷണിയാകുന്നത്. ഗോവയ്‌ക്കെതിരെ തോല്‍വി വഴങ്ങിയാല്‍ മുംബൈയുടെ സാധ്യതകള്‍ മങ്ങും. പരിക്കേറ്റ പൗലോ മച്ചാഡോ ഗോവയ്‌ക്കെതിരെയും കളിക്കില്ല. അമിനി ചെര്‍മിറ്റി, മൗദോവു സൗഗോവു സഖ്യത്തിലാണ് മുംബൈയുടെ ഗോള്‍ പ്രതീക്ഷകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications