Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: കോറോയ്ക്കു ഡബിള്‍, ഫൈവ് സ്റ്റാര്‍ ഗോവ... നോര്‍ത്ത് ഈസ്റ്റിനെ മുക്കി (5-1)

1

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ എഫ്‌സി ഗോവയുടെ ഗോള്‍വര്‍ഷം. സ്വന്തം മൈതാനത്തു നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ഗോവ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു മുക്കിയത്. ആറു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ഇരട്ട ഗോളുകള്‍ നേടിയ സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനാസാണ് ഗോവയുടെ ഹീറോ. 59, 84 മിനിറ്റുകളിലായിരുന്നു കോറോയുടെ ഗോളുകള്‍. എഡു ബെഡിയ (69), ഹ്യൂഗോ ബൊമൗസ് (71), മിഗ്വെല്‍ പലാന്‍ക (90) എന്നിവരാണ് ഗോവയുടെ മറ്റു സ്‌കോറര്‍മാര്‍. നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ അവസാന മിനിറ്റില്‍ ബര്‍ത്തോലോം ഒഗ്‌ബെച്ചെയുടെ വകയായിരുന്നു.

ആദ്യപകുതി വിരസമായിരുന്നപ്പോള്‍ രണ്ടാം പകുതിയില്‍ അക്ഷരാര്‍ഥത്തില്‍ തീപ്പൊരി പാറി. ഒന്നിനു പിറകെ ഒന്നായി നോര്‍ത്ത് ഈസ്റ്റിന്റെ വലയില്‍ ഗോളുകള്‍ വന്നു നിറയുന്നതിനാണ് രണ്ടാംപകുതി സാക്ഷിയായത്. ഗോള്‍ വര്‍ഷം മാത്രമല്ല രണ്ടാംപകുതിയില്‍ ചില നാടകീയ സംഭവങ്ങള്‍ക്കും സ്റ്റേഡിയം സാക്ഷിയായി. റഫറിയുടെ ഭാഗത്തു നിന്നുണ്ടായ ചില പിഴവുകളായിരുന്നു ഇതിനു കാരണം. 59ാം മിനിറ്റില്‍ കോറോയാണ് കളിയുടെ വിരസതയ്ക്കു വിരാമമിട്ട് ഗോവന്‍ ഗോള്‍വേട്ടയ്ക്കു തിരി കൊളുത്തിയത്. 69, 71 മിനിറ്റുകളില്‍ രണ്ടു ഗോളുകള്‍ കൂടി നേടി ഗോവ വിജയമുറപ്പിച്ചു. എന്നാല്‍ അതു കൊണ്ടും ഗോവ തൃപ്തരായില്ല. കോറോയും പലാന്‍കയും ഓരോ ഗോളുകള്‍ കൂടി നേടിയതോടെ ഗോവന്‍ അക്കൗണ്ടില്‍ അഞ്ചു ഗോളുകളായി. 90ാം മിനിറ്റില്‍ ഒഗ്‌ബെച്ചെ നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ മടക്കിയ ശേഷമാണ് പലാന്‍ക ഗോവയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കുന്നത്.

ഈ വിജയത്തോടെ ഗോവ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു. 20 പോയിന്റോടെയാണ് ഗോവ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. നേരത്തേ മൂന്നാമതായിരുന്ന നോര്‍ത്ത് ഈസ്റ്റാവട്ടെ നാലാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു. ഗോവയെ തോല്‍പ്പിച്ചിരുന്നെങ്കില്‍ രണ്ടാംസ്ഥാനത്തേക്കു കുതിക്കാന്‍ നോര്‍ത്ത് ഈസ്റ്റിനാവുമായിരുന്നു.

Story first published: Saturday, December 15, 2018, 0:04 [IST]
Other articles published on Dec 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+