Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ഗോവയും നോര്‍ത്ത്ഈസ്റ്റും ഒപ്പത്തിനൊപ്പം (2-2), സീസണിലെ ആദ്യ സമനില

ഗുവാഹാത്തി: ഐഎസ്എല്ലിന്റെ അഞ്ചാം സീസണിലെ മൂന്നാമത്തെ മല്‍സരത്തില്‍ മുന്‍ റണ്ണറപ്പായ എഫ്‌സി ഗോവയും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും സമനില സമ്മതിച്ചു പിരിഞ്ഞു. നോര്‍ത്ത്ഈസ്റ്റിന്റെ മൈതാനത്തു നടന്ന അത്യധികം ആവേശകരമായ പോരാട്ടത്തില്‍ ഇരുടീമും രണ്ടു ഗോള്‍ വീതം നേടി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. ഈ സീസണിലെ ഐഎസ്എല്ലിലെ ആദ്യത്തെ സമനില കൂടിയാണിത്.

1

ഗോവയുടെ രണ്ടു ഗോളും ഫെറാന്‍ കൊറോമിനോസിന്റെ വകയായിരുന്നു. 14, 38 മിനിറ്റുകളിലാണ് താരം വലകുലുക്കിയത്. ഫെഡറിക്കോ ഗല്ലേഗോ (എട്ടാം മിനിറ്റ്), ബര്‍ത്തോലോമെ ഒഗ്‌ബെച്ചെ (53) എന്നിവര്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഗോളുകള്‍ മടക്കി. മല്‍സരം തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ഗോളിക്കു പറ്റിയ വന്‍ പിഴവ് മുതലെടുത്ത് നോര്‍ത്ത് ഈസ്റ്റ് അക്കൗണ്ട് തുറന്നിരുന്നു. ബോക്‌സിനു പുറത്തേക്ക് ഇറങ്ങി ഗോവന്‍ ഗോളി മുഹമ്മദ് നവാസ് പന്ത് പിടിച്ചെടുത്ത് തിരിച്ചെറിഞ്ഞപ്പോള്‍ ഗല്ലേഗോ ഒഴിഞ്ഞ വലയിലേക്കു ഷോട്ട് പായിക്കുകയായിരുന്നു.

14ാാം മിനിറ്റില്‍ കോറോയിലൂടെ ഗോവ തിരിച്ചടിച്ചു. മികച്ചൊരു നീക്കത്തിനൊടുവില്‍ ജാക്കിച്ചാന്ദ് സിങ് വലതു മൂലയില്‍ നിന്നും ബോക്‌സിനുള്ളിലേക്ക് ചെത്തിയിട്ട ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കോറോയ്ക്ക് പന്ത് വലയിലേക്കു തട്ടിയിടേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. 39ാം മിനിറ്റിലാണ് കോറോ ഗോവയുടെ രണ്ടാം ഗോള്‍ നേടിയത്. ബോക്‌സിന് തൊട്ടരികില്‍ വച്ചു ലഭിച്ച പന്ത് മൂന്ന് നോര്‍ത്ത്ഈസ്റ്റ് താരങ്ങളെ വെട്ടിയൊഴിഞ്ഞ് കോറോ വലയിലേക്ക് തൊടുത്തപ്പോള്‍ മലയാഴി ഗോളി ടിപി രഹനേഷ് നിസ്സഹായനായിരുന്നു.

രണ്ടാംപകുതിയിലും ഇരുടീമും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. 53ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഒഗ്‌ബെച്ചെയിലൂടെ നോര്‍ത്ത്ഈസ്റ്റ് അര്‍ഹിച്ച സമനില പിടിച്ചുവാങ്ങുകയായിരുന്നു. കീഗന്‍ പെരേര ബോക്‌സിനു കുറുകെ അളന്നു മുറിച്ചു നല്‍കിയ ക്രോസ് ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെയാണ് അദ്ദേഹം വലയ്ക്കുള്ളിലാക്കിയത്.

Story first published: Monday, October 1, 2018, 21:40 [IST]
Other articles published on Oct 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+