For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: കോറോയ്ക്കു ഡബിള്‍, മുംബൈയെ മുക്കി ഗോവന്‍ തേരോട്ടം (5-2)

ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് ഗോവയുടെ മിന്നും ജയം

1
2026506

ഫറ്റോര്‍ഡ: ഐഎസ്എല്ലിലെ 80ാം മല്‍സരത്തില്‍ ഇതിനകം പ്ലേഓഫിലേക്കു യോഗ്യത നേടിയ എഫ്‌സി ഗോവയ്ക്കു മിന്നും ജയം. സ്വന്തം മൈതാനത്തു നടന്ന ആവേശകരമായ മല്‍സരത്തില്‍ മുംബൈ സിറ്റിയെ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ഗോവ മുക്കിയത്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു ഗോവയുടെ ഗോളാക്രമണം.

1

ഇരട്ടഗോളുകള്‍ നേടിയ ഗോവന്‍ ഗോള്‍മെഷീന്‍ ഫെറാന്‍ കോറോയാണ് ടീമിന്റെ ഹീറോ. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും കോറോയായിരുന്നു. 20, 80 മിനിറ്റുകളിലാണ് താരം വലുകുലുക്കിയത്. ഹ്യുഗോ ബൗമോസ് (37), ജാക്കിച്ചാന്ദ് സിങ് (39) എന്നിവരാണ് ഗോവയുടെ മറ്റു സ്‌കോറര്‍മാര്‍. മുംബൈ താരം മുഹമ്മദ് റഫീഖിന്റെ സെല്‍ഫ് ഗോളും ഗോവന്‍ വിജയത്തിന്റെ മാറ്റ് കൂട്ടി. റൗളിന്‍ ബോര്‍ജസ് (18), ബിപിന്‍ സിങ് (57) എന്നിവരാണ് മുംബൈയുടെ സ്‌കോറര്‍മാര്‍.

മുംബൈക്കെതിരേ നേടിയ മികച്ച വിജയത്തോടെ ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു എടിക്കെയെ രണ്ടാംസ്ഥാനത്തേക്ക് ഇറക്കിയാണ് ഗോവ വീണ്ടും തലപ്പത്തേക്കു കയറിയത്. ഗോവയ്ക്കു 36ഉം ഒരു മല്‍സരം കുറച്ചു കളിച്ച എടിക്കെയ്ക്കു 33ഉം പോയിന്റാണുള്ളത്. ഗോവയെക്കൂടാതെ എടിക്കെയും ഇതിനകം പ്ലേഓഫിലെത്തിയിട്ടുണ്ട്.

2

പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തുള്ള മുംബൈ ജയത്തോടെ ഇതു ഭദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗോവയ്‌ക്കെതിരേ ഇറങ്ങിയത്. കളി തുടങ്ങി 18ാം മിനിറ്റില്‍ ലീഡ് നേടിയ മുംബൈ മികച്ച രീതിയില്‍ ആരംഭിക്കുകയും ചെയ്തു. ബോക്‌സിനുള്ളില്‍ വച്ചുള്ള കൂട്ടപ്പൊരിച്ചിലിനിടെയാണ് ബോര്‍ജസ് പന്ത് വലയിലേക്ക് അടിച്ചുകയറ്റിയത്. എന്നാല്‍ ലീഡിന് രണ്ടു മിനിറ്റിന്റെ ആയുസ്സ് മാത്രമേയുണ്ടായുള്ളൂ. മനോഹരമായ ഫുള്‍ വോളിയിലൂടെ കോറോ വല കുലുക്കിയതോടെ ഗോവ ഒപ്പമെത്തി.

37ാം മിനിറ്റില്‍ ബൗമോസിന്റെ ഗോളില്‍ ഗോവ ലീഡ് പിടിച്ചെടുത്തു. വലതു മൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യാനാവാതെ മുംബൈ താരങ്ങള്‍ സ്തബ്ധരായി നിന്നപ്പോള്‍ ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ ബൗമോസ് ലക്ഷ്യംകണ്ടു. എട്ടു മിനിറ്റിനുള്ളില്‍ ജാക്കിച്ചാന്ദ് സിങ് സ്‌കോര്‍ 3-1 ആക്കി ഉയര്‍ത്തി. കോറോ നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോളിയെ നിസ്സഹായനാക്കിയ കോറോയുടെ ഗോള്‍. ആദ്യ പകുതിയില്‍ 3-1ന്റെ മികച്ച ലീഡുമായാണ് ഗോവ കളം വിട്ടത്.

3

57ാം മിനിറ്റില്‍ മുംബൈയുടെ സമനില സാധ്യകള്‍ സജീവമാക്കി ബിപിന്‍ രണ്ടാം ഗോള്‍ മടക്കി. ബോക്‌സിനുള്ളില്‍ വച്ച് ബോര്‍ജസ് നല്‍കി മൈനസ് പാസ് തകര്‍പ്പന്‍ ഷോട്ടിലൂടെ ബിപിന്‍ വലയിലേക്ക് അടിച്ചുകയറ്റി. ഇതോടെ ആക്രമണത്തിനു മൂര്‍ച്ച കൂട്ടിയ ഗോവ 80ാം മിനിറ്റില്‍ തകര്‍പ്പനൊരു നീക്കത്തിനൊടുവില്‍ നാലാം ഗോള്‍ കണ്ടെത്തി. കോറോയും ബൗമോസും തമ്മിലുള്ള വണ്‍ ടച്ച് പാസാണ് ഗോളില്‍ കലാശിച്ചത്. 86ാം മിനിറ്റില്‍ റഫീഖിന്റെ സെല്‍ഫ് ഗോള്‍ ഗോവയുടെ വിജയമുറപ്പാക്കി. ബോക്‌സിനകത്തു വച്ച് ലെന്നി തൊടുത്ത ക്രോസ് റഫീഖിന്റെ ദേഹത്തു തട്ടി വലയില്‍ വീണപ്പോള്‍ ഗോളിക്ക് ഒന്നും ചെയ്യാനായില്ല.

Story first published: Wednesday, February 12, 2020, 21:46 [IST]
Other articles published on Feb 12, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+