For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: ബൗമസിനും കോറോയ്ക്കും ഡബിള്‍, ഹൈദരാബാദിനെ തകര്‍ത്ത് ഗോവ പ്ലേഓഫില്‍

ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഗോവയുടെ വിജയം

1
2026500

ഫറ്റോര്‍ഡ: ഐഎസ്എല്ലിലെ 74ാം മല്‍സരത്തില്‍ നിലവിലെ റണ്ണറപ്പായ എഫ്‌സി ഗോവയ്ക്കു തിളക്കമാര്‍ന്ന വിജയം. ഹോംഗ്രൗണ്ടായ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ലീഗിലെ അവസാസ സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിയെ 4-1ന് ഗോവ തകര്‍ത്തുവിട്ടു. ഇതോടെ ഗോവ പ്ലേഓഫിലേക്കു യോഗ്യത നേടുകയും ചെയ്തു. ഈ സീസണില്‍ പ്ലേഓഫിലേക്കു ടിക്കറ്റെടുത്ത ആദ്യ ടീം കൂടിയാണ് ഗോവ.

1

ഇരട്ടഗോളുകള്‍ വീതം നേടിയ ഹ്യൂഗോ ബൗമസും ഫെറാന്‍ കോറോയുമാണ് ഗോവന്‍ വിജയം ആധികാരികമാക്കിയത്. ഗോവന്‍ ഹീറോ. 19, 50 മിനിറ്റുകളിലായിരുന്നു ബൗമസിന്റെ ഗോളുകളെങ്കില്‍ 68, 87 മിനിറ്റുകളിലാണ് കോറോ വല കുലുക്കിയത്. 64ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ മാര്‍സെലീഞ്ഞോയാണ് ഹൈദരാബാദിന്റെ ആശ്വാസ ഗോളിന് അവകാശിയായത്. ഈ സീസണില്‍ കളിച്ച 16 മല്‍സരങ്ങളില്‍ ഗോവയുടെ പത്താമത്തെ വിജയം കൂടിയാണിത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഗോവ വീണ്ടും ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. മുന്‍ ചാംപ്യന്‍മാരായ എടിക്കെയെ തലപ്പത്ത് നിന്നു താഴേക്ക് ഇറക്കിയാണ് ഗോവ ഒന്നാമതെത്തിയത്. ഗോവയ്ക്കു 33ഉം ഒരു മല്‍സരം കുറച്ചു കളിച്ച എടിക്കെയ്ക്കു 30ഉം പോയിന്റാണുള്ളത്.

കളിയുടെ ഒരു ഘട്ടത്തില്‍ പോലും ഗോവയ്ക്കു ഭീഷണിയുയര്‍ത്താതെയാണ് നേരത്തേ തന്നേ പ്ലേഓഫ് പ്രതീക്ഷകള്‍ അവസാനിച്ച ഹൈദരാബാദ് കീഴടങ്ങിയത്. കളിയിലുടനീളം ഗോവ തന്നെയായിരുന്നു മികച്ച ടീം. അതിവേഗ നീക്കങ്ങളിലൂടെ ഗോവയുടെ ഓറഞ്ച് പട സന്ദര്‍ശകരെ മുള്‍മുനയില്‍ നിര്‍ത്തി. പത്താം മിനിറ്റിലാണ് ബൗമസ് ഗോവന്‍ ഗോള്‍വേട്ട തുടങ്ങിയത്. മന്ദര്‍ ദേശായിയുടെ ലോങ് ബോള്‍ ബോക്‌സിനു പുറത്തു നിന്നുള്ള ഗ്രൗണ്ട് ഷോട്ട നേരെ ബൗമസിന്റെ കാലില്‍. ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ബൗമസ് പന്ത് വലയ്ക്കുള്ളിലാക്കുകയും ചെയ്തു.ആദ്യ പകുതിയില്‍ 1-0ന്റെ ലീഡുമായാണ് ഗോവ കളം വിട്ടത്.

2

രണ്ടാം പകുതിയില്‍ മൂന്നു ഗോളുകളാണ് പിറന്നത്. 50ാം മിനിറ്റില്‍ ഗോവന്‍ ആധിപത്യമുറപ്പിച്ച് ബൗമസ് ടീമിന്റെ ലീഡുയര്‍ത്തി. ഇടതു വിങിലൂടെ ഹൈദരാബാദ് കളിക്കാരെ ഒന്നിനു പിറകെ ഒന്നായി വെട്ടിയൊഴിഞ്ഞ് കുതിച്ചെത്തിയ ബൗമസ് തകര്‍പ്പനൊരു വലംകാല്‍ ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു. 65ാം മിനിറ്റില്‍ ഹൈദരാബാദിന്റെ തിരിച്ചുവരവ് സാധ്യതകള്‍ സജീവമാക്കി മാര്‍സെലീഞ്ഞോ ആദ്യ ഗോള്‍ മടക്കി. തന്റെ ട്രേഡ്മാര്‍ക്ക് ഫ്രീകിക്കില്‍ നിന്നായിരുന്നു താരത്തിന്റെ ഉജ്ജ്വല ഗോള്‍. ബോക്‌സിന് പുറത്തു നിന്നു മാര്‍സെലീഞ്ഞോ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഫ്രീകിക്ക് ഗോളിക്ക് തൊടാന്‍ അവസരം നല്‍കാതെ ക്രോസ് ബാറില്‍ ഇടിച്ച് വലയില്‍ കയറുകയായിരുന്നു.

മൂന്നു മിനിറ്റിനുള്ളില്‍ ഗോവ സ്‌കോര്‍ 3-1 ആക്കി ഉയര്‍ത്തി. ബൗമസിന്റെ മനോഹരമായ ത്രൂബോളുമായി ബോക്‌സിനകത്തേക്ക് ഓടിക്കയറിയ കോറോ തടയാനെത്തിയ ഗോളി കട്ടിമണിയെ കബളിപ്പിച്ച് പന്ത് വലയിലേക്കു പ്ലേസ് ചെയ്തു. 87ാം മിനിറ്റില്‍ ഗോവ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഗോവയുടെ മികച്ച നീക്കത്തിനൊടുവില്‍ ബോക്‌സിനകകത്തു വച്ച് പന്ത് പിടിച്ചെടുത്ത കോറോയെ പിറകില്‍ നിന്നും ഗോളി കട്ടിമണി ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. ഇത് കോറോ അനായാസം ഗോളാക്കി മാറ്റുകയും ചെയ്തു.

Story first published: Wednesday, February 5, 2020, 21:38 [IST]
Other articles published on Feb 5, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+