ഐ എസ് എല്ലിലേത് നിലവാരമില്ലാത്ത റഫറിമാര്‍, ഇന്ത്യ മടുത്തെന്ന് സീക്കോ
കൊല്‍ക്കത്ത: റഫറിമാരുടെ മോശം പ്രകടനത്തില്‍ നിരാശനായി എഫ് സി ഗോവ കോച്ച് സീക്കോ ബ്രസീലിലേക്ക് മടങ്ങുമെന്ന് ഭീഷണി മുഴക്കി. താനിവിടെ വന്നത് പണം സമ്പാദിക്കാനല്ല, ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ്. എന്നാല്‍ ഇവിടെയെല്ലാം തനിക്കെതിരാണ് - സീക്കോ കുറ്റപ്പെടുത്തി. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരായ മത്സരശേഷമാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസമായ സീക്കോ പൊട്ടിത്തെറിച്ചത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ് സി ഗോവക്കെതിരെയാണ് കാര്യങ്ങളുടെ പോക്ക്. കഴിഞ്ഞ സീസണുകളിലെല്ലാം അങ്ങനെയായിരുന്നു. കൊല്‍ക്കത്തക്കെതിരെ തന്നെ നോക്കൂ. അവര്‍ക്ക് ആള്‍ ബലം കുറഞ്ഞപ്പോള്‍ അത് തുല്യപ്പെടുത്താന്‍ ഗോവയുടെ താരത്തെയും റഫറി പുറത്താക്കി.

എന്തിനാണ് റഫറി അത് ചെയ്തതെന്ന് മനസ്സിലാകുന്നില്ല. ഒട്ടും നിലവാരമില്ലാത്ത പ്രകടനമായി ഇത്. ഫിഫയില്‍ നിന്നുള്ള റഫറിമാര്‍ ഐ എസ് എല്ലില്‍ വേണം. പരിചയ സമ്പന്നരായ വിദേശ കളിക്കാരെ മാത്രം റിക്രൂട് ചെയ്താല്‍ ടൂര്‍ണമെന്റ് മികച്ചതാകില്ല. നിലവാരം ഉയര്‍ത്താന്‍ നിലവാരമുള്ള റഫറിമാരും ആവശ്യമാണ് - സീക്കോ പറഞ്ഞു.
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത കോച്ച് ജോസ് മൊളീന റഫറിയിംഗിനെ അടച്ചാക്ഷേപിക്കുന്നില്ല. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാമല്ലോ എന്നാണ് മൊളീന പറയുന്നത്. തങ്ങള്‍ക്കെതിരായ പെനാല്‍റ്റി തീരുമാനം ദൗര്‍ഭാഗ്യകരമായിരുന്നുവെന്നും മൊളീന പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications