വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കോറോ ഡബിളില്‍ ഗോവന്‍ കുതിപ്പ്.... പൂനെയെ തകര്‍ത്തു, ലീഗില്‍ വീണ്ടും തലപ്പത്ത്

രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ഗോവയുടെ വിജയം

By Manu
1

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ മുന്‍ റണ്ണറപ്പായ എഫ്‌സി ഗോവയ്ക്കു തകര്‍പ്പന്‍ ജയം. ഹോംഗ്രൗണ്ടായ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പൂനെ സിറ്റിയെയാണ് ഗോവ മുക്കിയത്. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ഗോവന്‍ വിജയം. ആറു ഗോളുകളും പിറന്നത് ആദ്യപകുതിയിലായിരുന്നു.

സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനോസിന്റെ ഇരട്ടഗോളുകളാണ് ഗോവയ്ക്കു ആധികാരിക വിജയം സമ്മാനിച്ചത്. അഞ്ച്, 35 മിനിറ്റുകളിലായിരുന്നു കോറോയുടെ ഗോളുകള്‍. ഹ്യൂഗോ ബൊമാസും (12) ജാക്കിച്ചാന്ദ് സിങുമാണ്(20) ഗോവയുടെ മറ്റു സ്‌കോറര്‍മാര്‍. മാര്‍സെലീഞ്ഞോയും (എട്ടാം മിനിറ്റ്), എമിലിയാനോ അല്‍ഫാറോയും പൂനെയുടെ ഗോളുകള്‍ മടക്കുകയായിരുന്നു. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളില്‍ റഫറിക്കു രണ്ടു തവണ ചുവപ്പ് കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു. പൂനെയുടെ ഡീഗോ ഒലിവേറയും ഇരട്ടഗോളുമായി ഗോവന്‍ ഹീറോയായ കോറുയുമാണ് അവസാന അഞ്ചു മിനിറ്റിനിടെ ചുവപ്പ് കാര്‍ഡ് കണ്ട് കളംവിട്ടത്.

പൂനെയ്‌ക്കെതിരേ നേടിയ വമ്പന്‍ ജയത്തോടെ ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. നാലു മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും ഒരു സമനിലയുമടക്കം 10 പോയിന്റോടെയാണ് ഗോവ തലപ്പത്തു നില്‍ക്കുന്നത്. രണ്ടു പോയിന്റ് പിന്നിലായി നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡാണ് രണ്ടാംസ്ഥാനത്ത്. അതേസമയം, പൂനെ ലീഗില്‍ അവസാനസ്ഥാനത്തു തുടരുകയാണ്. കളിച്ച നാലു മല്‍സരങ്ങളില്‍ മൂന്നിലും തോറ്റ പൂനെ ഒന്നില്‍ സമനില വഴങ്ങുകയും ചെയ്തു.

Story first published: Sunday, October 28, 2018, 21:33 [IST]
Other articles published on Oct 28, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X