Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: മുംബൈയെ മുക്കി ഗോവ... പലാങ്കയ്ക്കു ഡബിള്‍, തകര്‍പ്പന്‍ ജയം (5-0), ഗോവ തലപ്പത്ത്

1

ഫറ്റോര്‍ഡ: മുന്‍ റണ്ണറപ്പായ എഫ്‌സി ഗോവയ്ക്കു ഐഎസ്എല്ലിലെ മൂന്നാം റൗണ്ട് മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം. ഹോംഗ്രൗണ്ടായ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ മുംബൈ സിറ്റിയെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് ഗോവ കെട്ടുകെട്ടിച്ചത്. ഒന്നാം പകുതിയില്‍ ഒരു ഗോൡന്റെ ലീഡുമായി കളം വിട്ട ഗോവ രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൂടി മുംബൈയുടെം വലയില്‍ അടിച്ചു കയറ്റി ഗോവ ജയം ആധികാരികമാക്കുകയായിരുന്നു. ഇരട്ടഗോളുകള്‍ നേടിയ മിഗ്വല്‍െ പലാങ്കയാണ് ഗോവയുടെ ഹീറോ. ഫെറാന്‍ കൊറോമിനാസ്, ജാക്കിച്ചാന്ദ് സിങ്, എഡു ബെഡിയ എന്നിവരാണ് ഗോവയുടെ മറ്റു മറ്റു സ്‌കോറര്‍മാര്‍. ഈ സീസണില്‍ ഗോവയുടെ രണ്ടാം ജയം കൂടിയാണിത്. ഈ ജയത്തോടെ ഗോവ പോയിന്‍റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

മല്‍സരം തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ഗോവ അക്കൗണ്ട് തുറന്നിരുന്നു. പെനറ്റിയിലൂടെ സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനാസാണ് ഗോവയ്ക്കായി വല കുലുക്കിയത്. കോറോയെ മുംബൈ താരം സൗവിക് ഹോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയത്. 55ാം മിനിറ്റില്‍ ജാക്കിച്ചാന്ദ് ഗോവയുടെ ലീഡുയര്‍ത്തി. സെറിറ്റണിന്റെ പാസില്‍ നിന്നാണ് ജാക്കി ലക്ഷ്യം കണ്ടത്. ഗോവന്‍ ജഴ്‌സിയില്‍ താരത്തിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്.

ആറു മിനിറ്റിനുള്ളില്‍ എഡു ബെയ്ഡ സ്‌കോര്‍ 3-0 ആക്കി ഉയര്‍ത്തി. കോറോ നല്‍കിയ പാസ് ബോക്‌സിനു പുറത്തു നിന്നുള്ള കരുത്തുറ്റ ഇടംകാല്‍ ഷോട്ടിലൂടെ ബെഡിയ വലയിലേക്ക് പായിച്ചഗോള്‍ ഗോളി നിസ്സഹായനായിരുന്നു. ഇതു കൊണ്ടും ഗോവ നിര്‍ത്തിയില്ല. അവസാന 10 മിനിറ്റിനിടെ രണ്ടു ഗോളുകള്‍ കൂടി നേടി ഗോവ മുംബൈയെ നാണംകെടുത്തുകയായിരുന്നു. 84, 90 മിനിറ്റുകളില്‍ പലാങ്കയുടെ ഇരട്ടഗോളുകള്‍ ഗോവയ്ക്കു വമ്പന്‍ ജയം സമ്മാനിക്കുകയായിരുന്നു.

Story first published: Wednesday, October 24, 2018, 21:36 [IST]
Other articles published on Oct 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+