Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചിയിലും ഗോവ തന്നെ... കണക്കും തീര്‍ത്തില്ല, കലിപ്പുമടങ്ങിയില്ല, ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങി

ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി | Oneindia Malayalam

കൊച്ചി: ഐഎസ്എല്ലില്‍ ആദ്യപാദത്തിലേറ്റ തോല്‍വിക്ക് കണക്കുതീര്‍ക്കാനുറച്ച് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി തന്നെ. ഹോംഗ്രൗണ്ടായ കൊച്ചിയിലെ ആര്‍പ്പുവിളിച്ച കാണികള്‍ക്കു മുന്നില്‍ എഫ്‌സി ഗോവയോട് മഞ്ഞപ്പട 1-2ന് കീഴടങ്ങുകയായിരുന്നു. നേരത്തേ ഗോവയില്‍ നടന്ന കളിയില്‍ 2-5നു തകര്‍ന്നടിഞ്ഞ ബ്ലാസ്റ്റേഴ്‌സ് ഇതിനു പകരം ചോദിക്കാനുറച്ചാണ് കൊച്ചിയില്‍ ബൂട്ടണിഞ്ഞത്.

പക്ഷെ ഇരുപകുതികളിലുമായി ഫെറാന്‍ കൊറോമിനോസും എഡു ബെഡിയയും നിറയൊഴിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് മറ്റൊരു തോല്‍വിയിലേക്കു വീണു. മലയാളി താരം സികെ വിനീതിലൂടെ ഒന്നാംപകുതിയില്‍ ഗോള്‍ മടക്കി മഞ്ഞപ്പട ഒപ്പമെത്തിയെങ്കിലും രണ്ടാംപകുതിയിലെ ഗോവയുടെ ഗോളിനു മറുപടിയുണ്ടായിരുന്നില്ല.

ടൂര്‍ണമെന്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വി കൂടിയാണിത്. നേരത്തേ എവേ മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയോടും മഞ്ഞപ്പട 1-2ന്റെ തോല്‍വി സമ്മതിച്ചിരുന്നു.

ആദ്യം ക്രോസ് ബാര്‍, പിന്നാലെ ഗോള്‍

ആദ്യം ക്രോസ് ബാര്‍, പിന്നാലെ ഗോള്‍

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഗോവ ലീഡ് നേടേണ്ടതായിരുന്നു. എന്നാല്‍ ലാന്‍സറോറ്റെയുടെ കരുത്തുറ്റ വലംകാല്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു.
കൊച്ചിയിലെ മഞ്ഞക്കടലിനെ സ്തബ്ധരാക്കി മൂന്നു മിനിറ്റിനുള്ളില്‍ ഗോവ വലകുലുക്കിയിരുന്നു. കൊറോമിനോസിന്റെ വകയായിരുന്നു ഗോള്‍. ഇടതുവിങിലൂടെ പറന്നുകയറി മന്ദര്‍ ദേശായ് നല്‍കിയ മനോഹരമായ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സിനു പിഴച്ചപ്പോള്‍ ക്ലോസ്‌റേഞ്ച് ഷോട്ടിലൂടെ കൊറോമിനോസ് ലക്ഷ്യംകണ്ടു.

വിനീതിലൂടെ ഒപ്പമെത്തി

വിനീതിലൂടെ ഒപ്പമെത്തി

26ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ഗോളിലേക്ക് ആദ്യ ഷോട്ട് പരീക്ഷിക്കുന്നത്. പക്ഷെ ക്രോസ് ബാര്‍ മഞ്ഞപ്പടയ്ക്ക് തടസ്സമായി. ബോക്‌സിനു പുറത്തു നിന്നുള്ള ഹംഗലിന്റെ ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തേക്കു പറന്നു. 29ാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാക്കി വിനീതിലൂടെ മഞ്ഞപ്പട ഗോള്‍ മടക്കി.
ഗോള്‍കിക്കിനൊടുവില്‍ ബ്രൗണിന്റെ ഹെഡ്ഡറില്‍ ഹംഗലിന്റെ മറ്റൊരു ഹെഡ്ഡര്‍ ബോക്‌സിന് അരികില്‍ നിന്ന വിനീതാണ് ലഭിച്ചത്. പന്തുമായി ബോക്‌സിനുള്ളിലേക്ക് കയറിയ വിനീത് ഗോളി കട്ടിമണിയെ കാഴ്ചക്കാരനാക്കി പന്ത് വലയ്ക്കുള്ളിലേക്ക് പായിച്ചു.ഈ ഗോളിനു ശേഷം മഞ്ഞപ്പട ഉണര്‍ന്നു കളിക്കുന്നതാണ് കണ്ടത്. ലീഡിനായി കൂടുതല്‍ ആവേശത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിനു തുനിഞ്ഞതോടെ ഗോവ അല്‍പ്പം പതറി.

ബ്ലാസ്റ്റേഴ്‌സ് ആധിപത്യം

ബ്ലാസ്റ്റേഴ്‌സ് ആധിപത്യം

ഒന്നാംപകുതിയെ അപേക്ഷിച്ച് കൂടുതല്‍ മികച്ച പ്രകടനമാണ് രണ്ടാംപകുതിയില്‍ മഞ്ഞപ്പട കാഴ്ചവച്ചത്. ഹ്യൂം-വിനീത് കോമ്പിനേഷന്‍ ഗോവന്‍ ഗോള്‍മുഖത്ത് നിരന്തരം ഭീഷണിയുയര്‍ത്തി. പല തവണ ഗോവന്‍ ബോക്‌സിനുള്ളില്‍ പന്ത് കയറിയിറങ്ങിയെങ്കിലും ഗോളിയെ പരീക്ഷിക്കുന്ന ഷോട്ടുകള്‍ തൊടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല.
62ാം മിനിമിറ്റില്‍ പന്തുമായി ബോക്‌സിനുള്ളിലെത്തിയ വിനീത് അടിതെറ്റി വീണെങ്കിലും റഫറി പെനല്‍റ്റി അനുവദിച്ചില്ല. രണ്ടു മിനിറ്റിനം വിനീതിന് വീണ്ടുമൊരു അവസരം. ജാക്കിച്ചാന്ദ് ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസില്‍ വിനീത് ബൈസിക്കിള്‍ കിക്ക് പരീക്ഷിച്ചെങ്കിലും ഗോളിക്ക് ഭീഷണിയുയര്‍ത്താതെ കടന്നുപോയി.

ഗോവയുടെ രണ്ടാം ഗോള്‍

ഗോവയുടെ രണ്ടാം ഗോള്‍

77ാം മിനിറ്റില്‍ ഗോവ രണ്ടാം ഗോള്‍ കണ്ടെത്തി. ഇടതുമൂലയില്‍ നിന്നുള്ള ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ ഫ്രീകിക്ക് കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ഡറിലൂടെ എഡു ബെഡിയ വലയ്ക്കുള്ളിലെത്തിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി റെബൂക്കയ്ക്കും ഡിഫന്‍ഡര്‍മാര്‍ക്കും നോക്കി നില്‍ക്കാനെ സാധിച്ചുള്ളൂ.
പിന്നീട് ഗോള്‍ മടക്കാനുള്ള ചില ശ്രമങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും അവ ഗോവ ഗോള്‍കീപ്പര്‍ കട്ടിമണിയെ പരീക്ഷിക്കുന്നതായിരുന്നില്ല. അവസാന അഞ്ചു മിനിറ്റില്‍ മാര്‍ക്ക് സിഫ്‌നിയോസിനെ ഇറക്കി സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് അവസാന അടവും പയറ്റി നോക്കി. പക്ഷെ ഗോള്‍ മാത്രം പിറന്നില്ല.

മൂന്നു മാറ്റങ്ങളുമായി മഞ്ഞപ്പട

മൂന്നു മാറ്റങ്ങളുമായി മഞ്ഞപ്പട

മൂന്ന് എവേ മല്‍സരങ്ങള്‍ക്കു ശേഷം ഹോംഗ്രൗണ്ടിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു. ഗോവയുടെ പാസിങ് ഗെയിമിനു മുന്നില്‍ പലപ്പോഴും ബ്ലാസ്റ്റേഴ്‌സിന് പന്ത് തൊടാന്‍ പോലുമായില്ല.
കഴിഞ്ഞ എവേ മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയോട് പരാജയപ്പെട്ട ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. പരിക്കേറ്റ ഉഗാണ്ടന്‍ മിഡ്ഫീല്‍ഡര്‍ കെസിറോണ്‍ കിസീത്തോയ്ക്കു പകരം സിയാം ഹംഗല്‍ ടീമിലെത്തി. സാമുവല്‍ ശതാബിനു പകരം പരിക്കു ഭേദമായ മലയാളി ഡിഫന്റര്‍ റിനോ ആന്റോ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ മടങ്ങിയെത്തി. കരണ്‍ സാനിക്കു പകരം ജാക്കിച്ചാന്ദ് സിങാണ് കളിച്ചത്.

ത്രില്ലറില്‍ ജംഷഡ്പൂര്‍

ത്രില്ലറില്‍ ജംഷഡ്പൂര്‍

വൈകീട്ട് നടന്ന ഐഎസ്എല്ലിലെ ആദ്യ മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സി ത്രസിപ്പിക്കുന് ജയം സ്വന്തമാക്കി. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുന്ന ഡല്‍ഹി ഡൈനാമോസിനെയാണ് ജംഷഡ്പൂര്‍ 3-2ന് കീഴടക്കിയത്. രണ്ടു ഗോളുകള്‍ക്കു പിന്നിട്ടുനിന്ന ശേഷമായിരുന്നു ജംഷഡ്പൂരിന്റെ അവിശ്വസനീയ തിരിച്ചുവരവ്.
കലു ഉക്കെയുടെ ഇരട്ടഗോളില്‍ 25 മിനിറ്റാവുമ്പോഴേക്കും ഡല്‍ഹി 2-0ന്റെ ലീഡ് നേടിയിരുന്നു. എന്നാല്‍ ടിരി (29ാം മിനിറ്റ്), രാജു യുംനം (54), ട്രിന്‍ഡാഡ് ഗോണ്‍കാല്‍വസ് (86) എന്നിവരുടെ ഗോളുകള്‍ ജംഷഡ്പൂരിന് അവിസ്മരണീയ ജയം സമ്മാനിച്ചു. ജംഷഡ്പൂരിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ഇതോടെ പോയിന്റ് പട്ടികയില്‍ സ്റ്റീവ് കോപ്പലിന്റെ ടീം അഞ്ചാം സ്ഥാനത്തേക്കു കയറി.

Story first published: Sunday, January 21, 2018, 22:23 [IST]
Other articles published on Jan 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+