Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഞ്ചു ഗോള്‍ ത്രില്ലറില്‍ ഗോവ... ഹീറോയായി ബേഡിയ, വീണ്ടും ഒന്നാംസ്ഥാനത്ത്

1

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ഈ സീസണിലെ ക്ലാസിക്ക് പോരാട്ടങ്ങളിലൊന്നില്‍ മുന്‍ റണ്ണറപ്പായ എഫ്‌സി ഗോവയ്ക്കു ത്രസിപ്പക്കുന്ന ജയം. ഹോംഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ത്രില്ലറില്‍ ഡല്‍ഹി ഡൈനാമോസിനെയാണ് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു ഗോവ കീഴടക്കിയത്. ഇരട്ട ഗോളുകള്‍ നേടിയ എഡു ബേഡിയയാണ് ഗോവന്‍ ഹീറോ. അവസാന 10 മിനിറ്റിനിടെയാണ് രണ്ടു തവണ ഡല്‍ഹിയുടെ വലയില്‍ പന്തെത്തിച്ച് ഗോവ ജയിച്ചു കയറിയത്.

ആറാം മിനിറ്റില്‍ ബിക്രംജീത്ത് സിങിന്റെ വണ്ടര്‍ ഗോളിലാണ് ഡല്‍ഹി അക്കൗണ്ട് തുറന്നത്. മികച്ചൊരു നീക്കത്തിനൊടുവില്‍ ബോക്‌സിനു പുറത്തു വച്ച് ബിക്രംജീത്ത് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോവന്‍ ഗോള്‍കീപ്പര്‍ തൊടാന്‍ പോലും അവസരം നല്‍കാതെ വലയില്‍ പതിക്കുകയായിരുന്നു. രണ്ടാംപകുതിയില്‍ കളിയിലേക്കു ശക്തമായി തിരിച്ചുവന്ന ഗോവ 54ാം മിനിറ്റില്‍ ബേഡിയയിലൂടെ സമനില ഗോള്‍ കണ്ടെത്തി. എന്നാല്‍ 70ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെയിലൂടെ ഗോവ ലീഡ് തിരിച്ചുപിടിച്ചു. 82ാം മിനിറ്റില്‍ ബിക്രംജീത്ത് സിങിലൂടെ ഗോവ കളിയില്‍ രണ്ടാമതും സമനില പിടിച്ചുവാങ്ങി. 90ാം മിനിറ്റില്‍ ബേഡിയയിലൂടെ ഗോവ വിജയഗോള്‍ കണ്ടെത്തിയപ്പോള്‍ ഡല്‍ഹിക്കു മറുപടി ഇല്ലായിരുന്നു.

ഈ വിജയത്തോടെ ഗോവ ലീഗില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. ആറു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും ഓരോ സമനിലയും തോല്‍വിയുമടക്കം 13 പോയിന്റുമായാണ് ഗോവ തലപ്പത്തു നില്‍ക്കുന്നത്. ഇതേ പോയിന്റോടെ ബെംഗളൂരു എഫ്‌സിയാണ് രണ്ടാംസ്ഥാനത്ത്.

Story first published: Thursday, November 8, 2018, 21:46 [IST]
Other articles published on Nov 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+