Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാണികളെ ആവേശം കൊള്ളിച്ച കളിയില്‍ ഗോളുകള്‍ മാത്രം സംഭവിച്ചില്ല, സീക്കോ തലയില്‍ കൈവെച്ചു പോയത് വെറുതെയല്ല!

ഫറ്റോര്‍ഡ: കാണികളെ ത്രസിപ്പിച്ച മത്സരത്തില്‍ എഫ് സി ഗോവയും മുംബൈ സിറ്റി എഫ് സിയും ഗോളടിക്കാതെ പിരിഞ്ഞു (0-0). ഇതോടെ, ഐ എസ് എല്ലില്‍ സെമി ഫൈനല്‍ ബെര്‍ത് തേടിയുള്ള ഗോവയുടെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായി. പതിനൊന്ന് പോയിന്റുമായി ഏഴാംസ്ഥാനത്താണ് സീക്കോയുടെ ഗോവ. സാങ്കേതികമായി എഫ് സി ഗോവക്ക് ഇനിയും സാധ്യത അവശേഷിക്കുന്നുണ്ട്. അതേ സമയം, പതിനാറ് പോയിന്റുമായി മുംബൈ സിറ്റി എഫ് സി ഐ എസ് എല്‍ ടേബിളില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തി.

സ്വദേശി താരങ്ങളെ പരമാവധി ഉള്‍പ്പെടുത്തിക്കൊണ്ടാണ് മുംബൈ കളത്തിലിറങ്ങിയത്. മുന്‍ നിരയില്‍ ഉറുഗ്വെ സ്‌ട്രൈക്കര്‍ ഡിയഗോ ഫോര്‍ലാനും ഇന്ത്യന്‍ സ്‌ട്രൈക്കര്‍ സുനില്‍ഛേത്രിയും നിരവധി തവണ ലക്ഷ്യത്തിലേക്ക് പന്ത് പായിപ്പിച്ചു. ഒന്നും ഗോവയുടെ വല കാത്ത കട്ടിമണിയെ കീഴടക്കിയില്ല. ചിലത് കട്ടിമണിയെ കാഴ്ചക്കാരനാക്കിയപ്പോള്‍ നേരിയ വ്യത്യാസത്തിന് ക്രോസ്ബാറിന് മുകളിലൂടെ മൂളിപ്പറന്നു. ആദ്യ പകുതിയില്‍ മുംബൈ പന്ത് കൈവിട്ടു കൊടുക്കാതെ കളിച്ചെങ്കില്‍, രണ്ടാം പകുതിയില്‍ ഗോവ പ്രത്യാക്രമണത്തിലൂടെ അപകടസൂചന നല്‍കി.

goa

മുംബൈ ഗോളി അമരീന്ദറിനും പണിയേറിയെന്ന് ചുരുക്കം. ജയം ലക്ഷ്യമിട്ട് ഗോവ കോച്ച് സീക്കോ കൗണ്ടര്‍ അറ്റാക്കിംഗ് തന്ത്രമാണ് പ്രധാനമായും പയറ്റിയത്. ഗോവന്‍ പ്രതിരോധം മറികടക്കാന്‍ പ്രയാസപ്പെട്ട മുംബൈ ലോംഗ് റേഞ്ചര്‍ ഗോളുകള്‍ക്കാണ് ശ്രമിച്ചത്. ഫോര്‍ലാന്‍ ആയിരുന്നു തകര്‍പ്പന്‍ ലോംഗ് ഷോട്ടുകള്‍ക്ക് ശ്രമിച്ചത്. എണ്‍പത്തിനാലാം മിനുട്ടില്‍ സുനില്‍ ഛേത്രിയുടെ ഒരു ശ്രമം ഗോളി മുഴുനീള ഡൈവിംഗില്‍ തട്ടിമാറ്റി.

Story first published: Thursday, November 17, 2016, 8:40 [IST]
Other articles published on Nov 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+