For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബ്ലാസ്‌റ്റേഴ്‌സ് മുങ്ങുന്ന കപ്പല്‍! പിഴയടയ്ക്കാന്‍ സഹലിനെ വിറ്റു, ഇത്ര മോശം മാനേജ്‌മെന്റ് വേറെയില്ല

ഐഎസ്എല്‍ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ ഭയപ്പെട്ടതു തന്നെ ഒടുവില്‍ സംഭവിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായ തുടരുന്ന ഊഹാപോഹങ്ങള്‍ ശരിയാണെന്നു തെളിയിച്ചുകൊണ്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്- സഹല്‍ അബ്ദുള്‍ സമദ് ടീം വിടുന്നു!. സോഷ്യല്‍ മീഡിയയിലൂടെയാണ് കേരളത്തിന്റെ അഭിമാന താരം കൂടിയായ സഹല്‍ ഇനി തങ്ങള്‍ക്കൊപ്പം കാണില്ലെന്നു ആരാധകരെ ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിരിക്കുന്നത്.

താങ്ക്‌യു സഹല്‍ അബ്ദുള്‍ സമദ് എന്നു കുറിച്ച ഫോട്ടോയ്‌ക്കൊപ്പമായിരുന്നു ഇത്. ഒരു കളിക്കാരനും വെളിപ്പെടുത്താത്ത ട്രാന്‍സ്ഫര്‍ ഫീക്കും പകരമായി സഹല്‍ അബ്ദുള്‍ സമദിനെ കൈമാറാന്‍ ക്ലബ്ബ് ധാരണയിലെത്തി. ഭാരിച്ച ഹൃദയത്തോടെയാണ് ക്ലബ്ബ് അദ്ദേഹത്തോടു വിടപറയുന്നത്, മുന്നോട്ടുള്ള യാത്രയില്‍ എല്ലാ ആശംസകളും നേരുകയാണെന്നു ഇതോടൊപ്പം കുറിക്കുകയും ചെയ്തു.

SAHAL ABDUL SAMAD

ഇന്ത്യന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ടീമിലേക്കാണ് സഹലിന്റെ കൂടുമാറ്റം. സഹലിനു പകരം ഇന്ത്യന്‍ താരം പ്രീതം കോട്ടാലാണ് പുതിയ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിലേക്കു വരുന്നത്. ആറു വര്‍ഷം ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ കസറിയ ശേഷമാണ് സഹല്‍ പടിയിറങ്ങിയത്.

കൗമാരക്കാരനായി വന്ന് പിന്നീട് ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്ന കളിക്കാരനാണ് അദ്ദേഹം. 2018 മുതല്‍ ഇതിനകം 92 മല്‍സരങ്ങളില്‍ ക്ലബ്ബിനായി പന്തു തട്ടുകയും 10 ഗോളുകള്‍ നേടുകയും ചെയ്തു. 2017ല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ബി ടീമിനു വേണ്ടി 10 മല്‍സരങ്ങളില്‍ നിന്നും ഏഴു ഗോളുകള്‍ സഹല്‍ നേടിയിരുന്നു. തുടര്‍ന്നാണ് താരത്തിനു സീനിയര്‍ ടീമിലേക്കു പ്രൊമോഷന്‍ ലഭിച്ചത്.

ബ്ലാസ്റ്റേഴ്‌സിലെ പ്രകടനങ്ങള്‍ സഹലിനെ ഇന്ത്യന്‍ ടീമിലെത്തിക്കുകയും അവിടെയും മികച്ച ഫോം ആവര്‍ത്തിക്കുകയും ചെയ്തു. ഐക്കണ്‍ താരത്തെക്കൂടിയാണ് സഹലിനെ വിട്ടുകളഞ്ഞതിലൂടെ ബ്ലാസ്‌റ്റേഴ്‌സ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. വളരെ വലിയ ആരാധക പിന്തുണയുള്ള താരമാണ് അദ്ദേഹം.

അതുകൊണ്ടു തന്നെ സഹലിനെ വില്‍ക്കാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനത്തിനെതിരേ ആരാധകരോഷവും ശക്തമാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ടീം മാനേജ്‌മെന്റിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്.

SAHAL ABDUL SAMAD

ഐഎസ്എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ടീം മാനേജമെന്റാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റേത്. ആരാധകര്‍ക്കൊപ്പം നില്‍ക്കാറില്ല. ആറു കോടി പിഴയടയ്ക്കാനായി നിങ്ങളുടെ എല്ലാ മികച്ച കളിക്കാരെയും വില്‍ക്കുകയാണ്. പിഴയടയ്ക്കാന്‍ പണമില്ലെങ്കില്‍ ക്ലബ്ബ് പിരിച്ചുവിടാന്‍ നോക്കൂയെന്നായിരുന്നു രോഷത്തോടെയുള്ള ഒരു ആരാധകന്റെ പ്രതികരണം.

കഴിഞ്ഞ ഐഎസ്എല്‍ സെമി ഫൈനലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ മല്‍സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതിനായിരുന്നു ബ്ലാസ്റ്റേഴ്‌സിനു എഐഎഫ്എഫ് പിഴ ചുമത്തിയത്.

നല്ല കളിക്കാരെയെല്ലാം ബാക്കി ക്ലബ്ബുകള്‍ നല്ല കാശുമുടക്കി കൊണ്ടു പോണു. നിങ്ങളൊക്കെ എന്ത് മാങ്ങാത്തൊലിയാ ഉണ്ടാക്കുന്നത്? ലെ മഞ്ഞപ്പട റൈറ്റ് നൗ, പോ പുല്ലേ, പോടാ പുല്ലേ സഹലെ.. ഇങ്ങനെ ഒരു ടീം ഏതേലും ലീഗില്‍ ഉണ്ടാകുമോ? പിള്ളേരെ വളര്‍ത്തി ഫാന്‍സിനെ ക്രീയേറ്റ് ചെയ്തു വിട്ട് കളയുന്നുവെന്നും ആരാധകര്‍ ആഞ്ഞടിച്ചു.

ഇനി കേരള ബ്ലാസ്റ്റേഴ്‌സ് 40ന് മുകളില്‍ പ്രായമുള്ള വിരമിച്ച കുറച്ചു താരങ്ങളെ വാങ്ങും. കരുത്തുറ്റ ഒരു ടീമിനെ വാര്‍ത്തെടുക്കുന്നതിനേക്കാളുപരി മികച്ച താരങ്ങളെ വില്‍ക്കുന്നതിലാണ് ഈ ടീമിനു താല്‍പ്പര്യം. എത്ര ഗൗരവത്തോടെയാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നു മോഹന്‍ ബഗാന്‍ മാനേജ്‌മെന്റിനെ കണ്ടു പഠിക്കാന്‍ നോക്കൂ.

നമ്മള്‍ ഒരേ സര്‍ക്കിളില്‍ക്കൂടി തന്നെ വീണ്ടും വീണ്ടും പോയ്‌ക്കൊണ്ടിരിക്കുകയാണോ? മികച്ചൊരു ടീമിനെ സൃഷ്ടിച്ചെടുക്കുന്നു, അതിനു ശേഷം വീണ്ടും ഒന്നില്‍ നിന്നു തുടങ്ങുന്നു. സഹലിനെ വിട്ടുകളഞ്ഞ ഈ തീരുമാനം തീര്‍ച്ചയായും നല്ലതായി തോന്നുന്നില്ലെന്നും ആരാധകര്‍ വിമര്‍ശിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ ഏറ്റവും അനുഭവസമ്പത്തുളള താരം ക്ലബ്ബ് വിട്ടിരിക്കുകയാണ്, പകരക്കാരനുമില്ല. ഈ ക്ലബ്ബ് മുങ്ങുന്ന കപ്പലാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരു ആജീവനാന്ത ഫാനെന്ന നിലയില്‍ ഈ തീരുമാനത്തില്‍ ഞാന്‍ നിരാശനാണ്.

ഇതിനെല്ലാം കാരണം കഴിഞ്ഞ സീസണിലെ ഐഎസ്എല്ലിനിടെയുള്ള കോച്ച് ഇവാന്റെ വാക്കൗട്ടാണ്. ഈ മണ്ടത്തരം കാണിച്ച ഇവാനെ പുറത്താക്കണമെന്നും ഫാന്‍സ് ആവശ്യപ്പെടുന്നു.

Story first published: Friday, July 14, 2023, 13:51 [IST]
Other articles published on Jul 14, 2023
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+