Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യഗോള്‍, ജയം.. സമനിലതെറ്റി ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സ്.. ട്രോളുകള്‍.. ആഘോഷങ്ങള്‍... കയ്യടിക്കെടാ!!!

കാത്തിരുന്ന് കാത്തിരുന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു കളി ജയിച്ചു. കളി ജയിച്ചു എന്നത് മാത്രമല്ല നാലാമത്തെ കളിക്കിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളടിച്ചു. ആദ്യഗോളും ആദ്യജയവും.. ഫാന്‍സ് ആഘോഷിക്കാതെ വിടുമോ. അവര്‍ ആഘോഷിക്കുകയാണ്. കരുത്തരായ മുംബൈ സിറ്റിക്കെതിരായ ജയം ആഘോഷിക്കാന്‍ അവര്‍ക്ക് എല്ലാ കാരണങ്ങളും ഉണ്ട് എന്നതാണ് സത്യം.

Read Also: പിണറായി ഡാ.. ചിറ്റപ്പന്റെ രാജി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത് ഇങ്ങനെ.. ഭൂലോക ട്രോളുകള്‍!

കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം ഉടമയായ സച്ചിന്‍, ഗോള്‍ അടിച്ച് ജയിപ്പിച്ച മൈക്കല്‍ ചോപ്ര, മുംബൈ ടീമിന്റെ അഭിഷേക് ബച്ചന്‍, കമന്ററി പറഞ്ഞ ഷൈജു ദാമോദരന്‍ എന്ന് വേണ്ട സോഷ്യല്‍ മീഡിയ സകലരെയും ട്രോളുകയാണ്.. കാണൂ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സിന്റെ ഐ എസ് എല്‍ വിജയാഘോഷം...

ജയരാജന്‍ പോയില്ലേ

ജയരാജന്‍ പോയില്ലേ

സ്‌പോര്‍ട്‌സ് മന്ത്രിയായ ആദ്യദിവസം തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചു. അതും ആദ്യത്തെ ജയം. ജയരാജന്‍ ഞെട്ടാതിരിക്കുന്നത് എങ്ങനെ.

എവിടെയായിരുന്നു

എവിടെയായിരുന്നു

ഇത്ര നാളും എവിടെയായിരുന്നു.. ഗോളടിച്ച് ജയിപ്പിച്ച മൈക്കല്‍ ചോപ്രയോട് ഫാന്‍സ് ചോദിക്കുന്നത് ഇത് മാത്രമാണ്.

ആര്‍ക്കാടാ അറിയാത്തെ

ആര്‍ക്കാടാ അറിയാത്തെ

ആര്‍ക്കാടാ ഗോളടിക്കാന്‍ അറിയാത്തെ.. കളിക്ക് ശേഷം മൈക്കല്‍ ചോപ്ര

രണ്ട് ഷോട്ടുകള്‍

രണ്ട് ഷോട്ടുകള്‍

കൊച്ചി സ്‌റ്റേഡിയത്തെ ആവേശം കൊളളിച്ച രണ്ട് ഷോട്ടുകള്‍ - അതിലൊന്ന് പുറത്തേക്ക് പോയി രണ്ട് വലയിലേക്കും

ചോപ്ര മാത്രമല്ല

ചോപ്ര മാത്രമല്ല

ഗോളടിച്ച മൈക്കല്‍ ചോപ്ര മാത്രമല്ല, നിര്‍ണായകമായ ഷോട്ട് സേവ് ചെയ്ത ക്യാപ്റ്റന്‍ ഹ്യൂസിനുമുണ്ട് ഒരു കയ്യടി

ഷൈജു ദാമോദരന്‍

ഷൈജു ദാമോദരന്‍

ചങ്ക് പെടച്ച് ഞരമ്പിലെ തീയും പിടിച്ച് കണ്ണ് ചിമ്മാണ്ട് - അടുത്ത കളിക്ക് കമന്ററി പറയാന്‍ വായിച്ചുപഠിക്കുന്ന ഷൈജു ദാമോദരന്‍

വെറുപ്പിന്റെ അവസാനം

വെറുപ്പിന്റെ അവസാനം

വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിന് ചോപ്രയേട്ടനോട് സ്‌നേഹമാണ്

ഇന്നലെ സംഭവിച്ചത്

ഇന്നലെ സംഭവിച്ചത്

രണ്ട് തവണ ഗോള്‍പോസ്റ്റിന്റെ അടുത്ത് പോകാന്‍ ചോപ്ര ശ്രമിച്ചു. പക്ഷേ നടന്നില്ല. ഒരു അനുരാഗകരിക്കിന്‍ വെള്ളം ട്രോള്‍

കിണറ്റില്‍ തള്ളണം

കിണറ്റില്‍ തള്ളണം

എതിര്‍ടീമുകളെ പോലും പ്രോത്സാഹിപ്പിക്കുന്ന സച്ചിനും മറ്റുള്ളവരെ കോക്രി കാണിക്കുന്ന അഭിഷേക് ബച്ചനും - എന്താല്ലേ

കൊപ്രാ കളത്തില്‍

കൊപ്രാ കളത്തില്‍

കളിക്കിടെ കമന്ററിയില്‍ ചോപ്രാ ചോപ്രാ എന്ന് കേട്ടപ്പോഴാണ് അമ്മയ്ക്ക് കൊപ്ര കളത്തില്‍ ഇടേണ്ട കാര്യം ഓര്‍മ വന്നത്.

Story first published: Saturday, October 15, 2016, 11:00 [IST]
Other articles published on Oct 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+