Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നീ ജിങ്കനല്ലെടാ ഡിങ്കനാ ഡിങ്കന്‍.. ആരാണ് സന്ദേശ് ജിങ്കന്‍? കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അണ്‍സംഗ് ഹീറോ!

സ്വന്തം വലയിലേക്ക് പായുന്ന ഗോളെന്നുറച്ച ഒരു ഷോട്ട് കുറുകെ ചാടിവീണ് നെഞ്ച് കൊണ്ട് തടുക്കുന്ന ഒരു ഡിഫന്‍ഡര്‍ - ഏതൊരു കോച്ചിന്റെയും സ്വപ്‌നമാണ് ഇങ്ങനെ ഒരു താരം. ഭാഗ്യവശാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് അങ്ങനെ ഒരു ഡിഫന്‍ഡറുണ്ട്. പേര് സന്ദേശ് ജിങ്കന്‍. നാട് പഞ്ചാബ്. വയസ് 23.

Read Also: എന്തൊരു കഷ്ടം, ആ എന്തൊരു ദെണ്ണം... കമന്റേറ്റര്‍ ഷൈജു ദാമോദരനെ ട്രോള്‍ ചെയ്ത് കൊന്ന് സോഷ്യല്‍ മീഡിയ...

ഐ എസ് എല്‍ മൂന്നാം സീസണില്‍ ഡല്‍ഹി ഡൈനാമോസിനെ മറികടന്ന് കേരളം ഫൈനല്‍ കളിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ജിങ്കന്‍ വെറും ജിങ്കനല്ല. ഡിങ്കനാണ്, ഡിങ്കന്‍. ആരോണ്‍ ഹ്യൂസും ഹൊസു പ്രിറ്റോയും ഉള്‍പ്പെട്ട പ്രതിരോധനിരയിലാണ് ഇന്ത്യന്‍ താരമായ സന്ദേശ് ജിങ്കന്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയത് എന്നോര്‍ക്കണം. ആരാണീ സന്ദേശ് ജിങ്കന്‍, കാണാം വിശദമായി.

ജിങ്കന്‍ പഞ്ചാബില്‍ നിന്നും

ജിങ്കന്‍ പഞ്ചാബില്‍ നിന്നും

കേരള ബ്ലാസ്റ്റേഴ്സിന്റെ പഞ്ചാബ് താരമാണ് 23കാരനായ സന്ദേശ് ജിങ്കന്‍. ഐ എസ് എല്‍ മൂന്നാം സീസണില്‍ 1248 മിനുട്ടാണ് ജിങ്കന്‍ കളിച്ചത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സമയം ഗ്രൗണ്ടില്‍ ചെലവഴിച്ച രണ്ടാമത്തെ താരം എന്ന റെക്കോര്‍ഡും ജിങ്കന്റെ പേരിലാണ്. ഒരു കളിയില്‍ പന്ത്രണ്ട് മിനുട്ട് ശേഷിക്കെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടതാണ് ജിങ്കാനെ സൗവിക്കിന് പിറകിലാക്കിയത്.

അധ്വാനിയായ ജിങ്കന്‍

അധ്വാനിയായ ജിങ്കന്‍

കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ അധ്വാനിച്ചു കളിക്കുന്ന താരമാണ് സന്ദേശ് ജിങ്കന്‍. ജിങ്കനോട് കോച്ച് സ്റ്റീവ് കോപ്പലിന് പ്രത്യേക മമത തോന്നുക സ്വാഭാവികം. സെഡ്രിച് ഹെംഗ്ബര്‍ട്ടും മാര്‍ക്വു താരം ആരോണ്‍ ഹ്യൂസും ഹൊസു പ്രിറ്റോയും ഉള്‍പ്പെട്ട പ്രതിരോധനിരയിലാണ് ഈ കഠിനാധ്വാനം കൊണ്ട് സന്ദേശ് ജിങ്കന്‍ തന്റെതായ ഇടം സ്ഥാപിച്ചത് എന്നോര്‍ക്കണേ. സോഷ്യല്‍ മീഡിയയില്‍ ജിങ്കനെ ആഘോഷിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍.

ഷൂട്ടൗട്ടിന് മുന്നേ

ഷൂട്ടൗട്ടിന് മുന്നേ

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ജിങ്കനുള്ളതാണ്. ഇല്ലെങ്കില്‍ ഷൂട്ടൗട്ടിന് മുന്നേ കേരളം തോറ്റേനേ.

ഇരിക്കട്ടെ ഒരു സല്യൂട്ട്

ഇരിക്കട്ടെ ഒരു സല്യൂട്ട്

ജിങ്കന്റെ കളി കണ്ട ഫുട്‌ബോള്‍ പ്രേമികള്‍ ഒന്ന് സല്യൂട്ട് അടിച്ച് പോയാല്‍ കുറ്റം പറയാന്‍ പറ്റില്ല

എല്ലാര്‍ക്കും സന്ദീപിനെ മതി

എല്ലാര്‍ക്കും സന്ദീപിനെ മതി

പെനല്‍റ്റി കിക്ക് രക്ഷപ്പെടുത്തിയ സന്ദീപ് നന്തിയെ മാത്രമല്ല ജിങ്കനെപ്പോലുള്ളവരെയും നമ്മള്‍ കാണാതെ പോകരുത്.

ജിന്നിനെ കണ്ടിട്ടുണ്ടോ

ജിന്നിനെ കണ്ടിട്ടുണ്ടോ

ങ്ങള് ജിന്നിനെ കണ്ടിട്ടുണ്ടോ.. ഇല്ലെങ്കി കണ്ടോ. ഇതാ പേര് സന്ദേശ് ജിങ്കന്‍.

ഞാനില്ലെങ്കില്‍

ഞാനില്ലെങ്കില്‍

ഞാന്‍ ഇല്ലെങ്കില്‍ ഈ കളി തോറ്റേനെ. - സന്ദീപ് നന്തി. ഇത് കേട്ട് ജിങ്കന്‍

ഡെഡിക്കേഷന്‍ ലെവല്‍

ഡെഡിക്കേഷന്‍ ലെവല്‍

ഡെഡിക്കേഷന്‍ എന്നാല്‍ ഡിങ്കനാണ്. സന്ദേശ് ജിങ്കന്‍. സംശയമുള്ളവര്‍ ഈ ഫോട്ടോ ഒന്ന് നോക്കൂ

മെസിയുടെ ബോള്‍

മെസിയുടെ ബോള്‍

ഡല്‍ഹി അടിച്ചുവിട്ട ബോളുകള്‍ അങ്ങ് ചന്ദ്രനിലെത്തിയപ്പോള്‍ അവിടെയതാ മെസി പണ്ടടിച്ച ബോളുകള്‍.

ജര്‍മനെ കണ്ടാല്‍

ജര്‍മനെ കണ്ടാല്‍

ജിങ്കനെ നോക്കിയ ശേഷം അന്റോണിയൊ ജര്‍മനെ നോക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍.

കപ്പ് കൊണ്ടുവരാന്‍

കപ്പ് കൊണ്ടുവരാന്‍

സച്ചിനും കോപ്പലും കൂടി കപ്പലുണ്ടാക്കി കൊച്ചിയിലേക്ക് വരികയാണ്.

അനസ് പോയാല്‍ സന

അനസ് പോയാല്‍ സന

ബ്ലാസ്‌റ്റേഴ്‌സ് താരം അനസ് പോയപ്പോള്‍ പകരം വന്നത് സന. സന തിരിച്ചുവായിച്ചാല്‍ അനസ്. അനസ് തിരിച്ചുവായിച്ചാല്‍ സന - എന്താല്ലേ.

Story first published: Friday, December 16, 2016, 12:15 [IST]
Other articles published on Dec 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+