വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എഫ്എ കപ്പ് മൂന്നാം റൗണ്ടില്‍ ജയവുമായി ടോട്ടനവും ന്യൂകാസില്‍ യുണൈറ്റഡും

ലണ്ടന്‍: എഫ്എ കപ്പ് മൂന്നാം റൗണ്ട് മത്സരത്തില്‍ ടോട്ടനം, ന്യൂകാസില്‍ യുണൈറ്റഡ് ടീമുകള്‍ക്ക് ജയം. ആദ്യ മത്സരത്തില്‍ സമനിലയായ ടീമുകളാണ് വീണ്ടും കളിക്കിറങ്ങിയത്. വോള്‍വസുമായി സമനിലയില്‍ കുടുങ്ങിയ യുണൈറ്റഡ് ബുധനാഴ്ച രാത്രി വീണ്ടും ഏറ്റുമുട്ടുന്നുണ്ട്. അതേസമയം, മൂന്നാം റൗണ്ട് മത്സരങ്ങളില്‍വിജയിച്ച മറ്റു ടീമുകള്‍ നേരത്തെതന്നെ അടുത്ത റൗണ്ടിലെത്തി. നാലാം റൗണ്ടിലേക്കുള്ള നറുക്കെടുപ്പും പൂര്‍ത്തിയായി.

മിഡില്‍സ്‌ബ്രോയെ 2-1ന് തോല്‍പ്പിച്ചാണ് ടോട്ടനം മുന്നേറിയത്. ജിയോവാനി സെല്‍സോ(2), എറിക് ലെമേല(15) എന്നിവര്‍ നേടിയ ഗോളിലൂടെ ആദ്യ പകുതിയില്‍ മുന്നിലെത്തിയ ടോട്ടനത്തിനെതിരെ 83-ാം മിനിറ്റില്‍ ജോര്‍ജ് സാവില്ലെയാണ് ആശ്വാസഗോള്‍ കണ്ടെത്തിയത്. പ്രധാന സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ പരിക്കുമൂലം പുറത്തായെങ്കിലും മത്സരത്തില്‍ ഭൂരിഭാഗംസമയവും പന്തടക്കം കാട്ടി ടോട്ടനം ആധിപത്യം നേടി.

tottenham

പന്തിനു മാത്രമല്ല, രാഹുലിന് പിഴച്ചാലും കാണികള്‍ പൊട്ടിത്തെറിക്കും!! വാംഖഡെയിലും മുഴങ്ങി ധോണി വിളിപന്തിനു മാത്രമല്ല, രാഹുലിന് പിഴച്ചാലും കാണികള്‍ പൊട്ടിത്തെറിക്കും!! വാംഖഡെയിലും മുഴങ്ങി ധോണി വിളി

റോച്ച്ഡലെയെ 4-1ന് തോല്‍പ്പിച്ച് ന്യൂകാസിലും നാലാം റൗണ്ടിലെത്തി. മറ്റു മത്സരഫലങ്ങള്‍, കവെന്ററി 3-0 ബ്രിസ്റ്റോള്‍ റോവേഴ്‌സ്, ഷ്രെവ്‌സ്ബറി 1-0, റീഡിങ് 2-0 ബ്രാക്ക്പൂള്‍. ജനുവരി 25ന് നടക്കുന്ന നാലാം റൗണ്ട് മത്സരത്തില്‍ സതാംപ്ടണ്‍ ആണ് ടോട്ടനത്തിന്റെ എതിരാളി. ന്യൂകാസില്‍ ഓക്‌സ്‌ഫോര്‍ഡ് യുണൈറ്റഡിനേയും അന്നേദിവസം നേരിടും.

Story first published: Wednesday, January 15, 2020, 11:16 [IST]
Other articles published on Jan 15, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X