എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം; യുണൈറ്റഡിന് സമനില
ലണ്ടന്‍: എഫ്എ കപ്പ് മൂന്നാം റൗണ്ട് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ജയത്തോടെ മുന്നേറിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനിലയില്‍ കുരുങ്ങി. പോര്‍ട്ട് വേലിനെ 4-1ന് സിറ്റി തകര്‍ക്കുകയായിരുന്നു. അതേസമയം, വോള്‍വസ് യുണൈറ്റഡിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ചെല്‍സിയ, ലിവര്‍പൂള്‍ തുടങ്ങിയ ടീമുകള്‍ ഞായറാഴ്ച മൂന്നാം റൗണ്ട് മത്സരത്തിനായി കളത്തിലിറങ്ങും.
സിന്‍ചെങ്കോ(20), അഗ്യൂറോ(42), ഹാര്‍വുഡ് ബെല്ലിസ്(58), ഫില്‍ ഫോഡെന്‍(76) എന്നിവര്‍ സിറ്റിക്കുവേണ്ടി ഗോള്‍ നേടി. ടോം പോപ്(35) എതിരാളികള്‍ക്കായും സ്‌കോര്‍ ചെയ്തു. മത്സരത്തില്‍ ഭൂരിപക്ഷം സമയവും കളി കൈയ്യടക്കിയ സിറ്റി കൂടുതല്‍ ഗോളവസരങ്ങള്‍ തുറന്നെങ്കിലും ഫലമുണ്ടായില്ല. വോള്‍വസിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ യുണൈറ്റഡ് ഒപ്പത്തിനൊപ്പം നിന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതേസമയം, ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലും പായിക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞില്ല.

മറ്റു മത്സരഫലങ്ങള്‍, ന്യൂകാസില്‍ യുണൈറ്റഡ് 1-1 റോഷ്‌ഡെല്‍, ഹള്‍ സിറ്റി 3-2 റോട്ടര്‍ഹാം യുണൈറ്റഡ്, ബര്‍മിങ്ഹാം സിറ്റി 2-1 ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ്, ബേണ്‍ലി 4-2 പീറ്റര്‍ബ്രോഗ് യുണൈറ്റഡ്, ഫുള്‍ഹാം 2-1 ആസ്റ്റണ്‍വില്ല, സതാംപ്ടണ്‍ 2-0 ഹണ്ടേഴ്‌സ്ഫീല്‍ഡ്, നോര്‍വിച്ച് സിറ്റി 4-2 പ്രെസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ്, ബോണ്‍മൗത്ത് 4-0 ലുട്ടന്‍ ടൗണ്‍, ലെസ്റ്റര്‍ സിറ്റി 2-0 വിഗാന്‍ അത്‌ലറ്റിക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications