Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഫ്എ കപ്പില്‍ സിറ്റി മുന്നോട്ട്, ടോട്ടനം പുറത്ത്; ഫ്രഞ്ച് കപ്പില്‍ പിഎസ്ജി ഫൈനലില്‍

ലണ്ടന്‍: എഫ്എ കപ്പ് ഫുട്‌ബോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറില്‍ കടന്നു. ഷെഫീല്‍ഡ് വെനസ്‌ഡെയെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി മറികടന്നത്. മറ്റൊരു മത്സരത്തില്‍ ബര്‍മിങ് ഹാമിനെ തോല്‍പ്പിച്ച് ലെസ്റ്റര്‍ സിറ്റിയും ക്വാര്‍ട്ടറിലെത്തി. അതേസമയം, നോര്‍വിച്ച് സിറ്റിക്കെതിരെ തോല്‍വി വഴങ്ങിയ ടോട്ടനം ഹോട്‌സ്പര്‍ പുറത്തായി. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ടോട്ടനത്തിന്റെ വിധിയെഴുത്ത്.

സെര്‍ജിയോ അഗ്യൂറോ 53-ാം മിനിറ്റില്‍ നേടിയ ഗോളിനാണ് ഷെഫീല്‍ഡിനെ സിറ്റി തോല്‍പ്പിച്ചത്. റിക്കാര്‍ഡോ പെരേര(82) നേടിയ ഏക ഗോളിലൂടെ ലെസ്റ്റര്‍ ബര്‍മിങ്ഹാമിനേയും തോല്‍പ്പിച്ചു. നോര്‍വിച്ച് സിറ്റിക്കെതിരെ ടോട്ടനം നിശ്ചിത സമയത്തും 1-1 എന്ന നിലയില്‍ സമനില പാലിച്ചതിനെ തുടര്‍ന്ന് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. വെര്‍ട്ടോഗന്‍(13) ടോട്ടനത്തിനായും ജോസിപ് ഡ്രാമിച്ച്(78) നോര്‍വിച്ചിനായും സ്‌കോര്‍ ചെയ്തു. ഷൂട്ടൗട്ടില്‍ 3-2നായിരുന്നു നോര്‍വിച്ചിന്റെ വിജയം.

facupmanchestercityvssheffieldwednesday

ഫ്രഞ്ച് കപ്പില്‍ കിലിയന്‍ എംബാപ്പെയുടെ ഹാട്രിക് മികവില്‍ ലിയോണിനെ 5-1ന് തോല്‍പ്പിച്ച് പിഎസ്ജി ഫൈനലിലെത്തി. 14, 70, 90+1 മിനിറ്റുകളിലായിരുന്നു എംപാപ്പെയുടെ ഹാട്രിക്. നെയ്മര്‍(64), പാബ്ലോ സരാബിയ(81) എന്നിവരും പിഎസ്ജിക്കായി ഗോള്‍ കണ്ടെത്തി. മാര്‍ട്ടിന്‍ ടെറിയര്‍ 11-ാം മിനിറ്റില്‍ ലിയോണിനായി ഗോള്‍ നേടി ലീഡെടുത്തെങ്കിലും മത്സരത്തില്‍ മേല്‍ക്കൈ നേടിയ പിഎസ്ജി വമ്പന്‍ ജയം ആഘോഷിക്കുകയായിരുന്നു. എറ്റിന്നിയും റെന്നസും തമ്മിലുള്ള മത്സരവിജയികളെ പിഎസ്ജി ഫൈനലില്‍ നേരിടും.

Story first published: Thursday, March 5, 2020, 10:14 [IST]
Other articles published on Mar 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+