For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FA Cup: മാഞ്ചസ്റ്റര്‍ സിറ്റി മുന്നോട്ട് ആഴ്‌സണല്‍ പുറത്ത്, ലാലിഗയില്‍ റയല്‍ മാഡ്രിഡിന് ജയം

ലണ്ടന്‍: ഇംഗ്ലീഷ് എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി അഞ്ചാം റൗണ്ടില്‍. ചെല്‍ട്ടന്‍ഹാമിനെ 3-1നാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്. സന്ദര്‍ശകരായി ഇറങ്ങിയാണ് സിറ്റിയുടെ തകര്‍പ്പന്‍ ജയം. 3-5-2 ഫോര്‍മേഷനിലിറങ്ങിയ ആതിഥേയരെ 4-4-2 ഫോര്‍മേഷനിലാണ് സിറ്റി നേരിട്ടത്. രണ്ടാം പകുതിയിലാണ് നാല് ഗോളും പിറന്നത്. 59ാം മിനുട്ടില്‍ ആല്‍ഫി മെയിലൂടെ ചെല്‍ട്ടന്‍ഹാം ആദ്യം അക്കൗണ്ട് തുറന്നപ്പോള്‍ 81ാം മിനുട്ടില്‍ ഫില്‍ ഫോഡന്‍ സമനില ഗോള്‍ നേടി. 84ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസ് ലീഡുയര്‍ത്തിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ ഫെറാന്‍ ടോറസാണ് സിറ്റിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. 72 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന സിറ്റി 6നെതിരേ 20 ഗോള്‍ശ്രമമാണ് നടത്തിയത്. ക്വാര്‍ട്ടറില്‍ സ്വാന്‍സിയയാണ് സിറ്റിയുടെ എതിരാളി.

അതേ സമയം കരുത്തരായ ആഴ്‌സണലിന് നാലാം റൗണ്ടില്‍ തോല്‍വി നേരിട്ടു. 24ാം മിനുട്ടില്‍ ഗബ്രിയേലിന്റെ സെല്‍ഫ് ഗോളിലാണ് ആഴ്‌സണലിന്റെ ജയം. 62 ശതമാനം പന്തടക്കത്തില്‍ ആഴ്‌സണല്‍ മുന്നിട്ട് നിന്നെങ്കിലും 11 ഗോള്‍ശ്രമം നടത്തി ഇരു ടീമും തുല്യത പുലര്‍ത്തി. എഫ്എ കപ്പിലും പ്രതീക്ഷ അവസാനിച്ചത് ഗണ്ണേഴ്‌സിന് വലിയ നാണക്കേടായിരിക്കുകയാണ്.

manchestercity

ലാ ലിഗയില്‍ കരുത്തരായ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ ജയം ആഘോഷിച്ചു. അലാവസിനെ 4-1നാണ് സിദാന്റെ ശിഷ്യന്മാര്‍ തകര്‍ത്തത്. കോവിഡ് ബാധിച്ച സിദാന്റെ അസാന്നിധ്യത്തിലാണ് റയല്‍ വിജയം പിടിച്ചെടുത്തത്. സന്ദര്‍ശകരായി ഇറങ്ങിയ റയല്‍ 4-3-3 ഫോര്‍മേഷന്‍ പിന്തുടര്‍ന്നപ്പോള്‍ 4-4-2 ഫോര്‍മേഷനിലാണ് അലാവസ് ഇറങ്ങിയത്. 15ാം മിനുട്ടില്‍ കാസമിറോ റയല്‍ മാഡ്രിഡിന്റെ അക്കൗണ്ട് തുറന്നപ്പോള്‍ 41ാം മിനുട്ടില്‍ കരീം ബെന്‍സേമ ലീഡുയര്‍ത്തി.

ആദ്യ പകുതിയിലെ അധിക സമയത്ത് ഈഡന്‍ ഹസാര്‍ഡ് റയല്‍ മാഡ്രിഡിന് മൂന്നാം ഗോള്‍ സമ്മാനിച്ചു. 59ാം മിനുട്ടില്‍ ജോസെലുവിലൂടെ അലാവസ് ആദ്യ ഗോള്‍ മടക്കിയപ്പോള്‍ 70ാം മിനുട്ടില്‍ കരിം ബെന്‍സേമ റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 61 ശതമാനം പന്തടക്കത്തില്‍ റയല്‍ മുന്നിട്ട് നിന്നെങ്കിലും 10നെതിരേ 14 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ അലാവസ് കരുത്തുകാട്ടി.

19 മത്സരത്തില്‍ നിന്ന് 40 പോയിന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. 17 മത്സരത്തില്‍ നിന്ന് 44 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. 36 പോയിന്റുള്ള സെവിയ്യ മൂന്നാം സ്ഥാനത്തും 34 പോയിന്റുള്ള ബാഴ്‌സലോണ നാലാം സ്ഥാനത്തുമാണ്.

Story first published: Sunday, January 24, 2021, 9:49 [IST]
Other articles published on Jan 24, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+