For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FA Cup: നാലാം റൗണ്ടില്‍ പ്രവേശിച്ച് ലിവര്‍പൂള്‍, ബുണ്ടസ്ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് തോല്‍വി

ബ്രിമ്മിങ്ഹാം: ഇംഗ്ലണ്ട് എഫ് എ കപ്പില്‍ കരുത്തരായ ലിവര്‍പൂള്‍ നാലാം റൗണ്ടില്‍. മൂന്നാം റൗണ്ടില്‍ ആസ്റ്റന്‍ വില്ലയെ 4-1ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ നാലാം റൗണ്ടില്‍ പ്രവേശിച്ചത്. സൂപ്പര്‍ താരങ്ങളെയെല്ലാം നിലനിര്‍ത്തി 4-5-1 ഫോര്‍മേഷനിലിറങ്ങിയ ആസ്റ്റന്‍ വില്ലയെ 4-3-3 ഫോര്‍മേഷനിലാണ് ലിവര്‍പൂള്‍ നേരിട്ടത്. നാലാം മിനുട്ടില്‍ത്തന്നെ ലീഡെടുക്കാന്‍ ലിവര്‍പൂളിനായി. ജോനിസിന്റെ അസിസ്റ്റില്‍ സാദിയോ മാനെയാണ് വലകുലുക്കിയത്. 41ാം മിനുട്ടില്‍ ലോയി ബാരി ആസ്റ്റന്‍ വില്ലയ്ക്കായി ഗോള്‍ മടക്കിയതോടെ ആദ്യ പകുതി 1-1 എന്ന നിലയിലാണ് അവസാനിച്ചത്.

എന്നാല്‍ രണ്ടാം പകുതിയില്‍ കളി പൂര്‍ണ്ണമായും ലിവര്‍പൂളിന്റെ കൈയിലായിരുന്നു. 60ാം മിനുട്ടില്‍ വിജിനാല്‍ഡും ലിവര്‍പൂളിനെ മുന്നിലെത്തിച്ചപ്പോള്‍ 63ാം മിനുട്ടില്‍ സാദിയോ മാനെ മൂന്നാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 65ാം മിനുട്ടില്‍ മുഹമ്മദ് സലാഹാണ് ലിവര്‍പൂളിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. 83 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് 2നെതിരേ 29 ഗോള്‍ശ്രമമാണ് ലിവര്‍പൂള്‍ നടത്തിയത്.

ജര്‍മന്‍ ബുണ്ടസ്ലീഗയില്‍ കരുത്തരായ ബയേന്‍ മ്യൂണിക്കിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. മോച്ചന്‍ഗ്ലാഡബാച്ച് 3-2നാണ് നിലവിലെ ചാമ്പ്യന്മാരെ തകര്‍ത്തത്. സന്ദര്‍ശകരായി ഇറങ്ങിയാണ് ബയേണ്‍ പരാജയപ്പെട്ടത്. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബയേണിന്റെ തോല്‍വി എന്നതാണ് ശ്രദ്ധേയം. 20ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ലെവന്‍ഡോസ്‌കി ബയേണിനെ മുന്നിലെത്തിച്ചു. 26ാം മിനുട്ടില്‍ ലിയോന്‍ ഗൊരീട്‌സ്‌ക ബയേണിന്റെ ലീഡുയര്‍ത്തി.

facup

36,45 മിനുട്ടുകളില്‍ ജൊനാസ് ഹോഫ്മാന്‍ മോച്ചന്‍ഗ്ലാഡബാച്ചിനായി വലകുലുക്കി. ഇതോടെ ആദ്യ പകുതി 2-2 എന്ന നിലയിലാണ് ഇരു കൂട്ടരും പിരിഞ്ഞത്. 49ാം മിനുട്ടിലാണ് ഫ്‌ളോറിയാന്‍ നിഹൗസിന്റെ ഗോളാണ് മത്സര വിധി എഴുതിയത്. ലീഡെടുത്തതോടെ ബയേണിനെ ശക്തമായ പ്രതിരോധത്തില്‍ തളച്ചിടാന്‍ മോച്ചന്‍ഗ്ലാഡബാച്ചിനായി. 65 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ബയേണ്‍ 8നെതിരേ 15 ഗോള്‍ശ്രമവും നടത്തി കണക്കില്‍ മുന്നിട്ട് നിന്നെങ്കിലും ജയിക്കാനായില്ല.

33 പോയിന്റുള്ള ബയേന്‍ മ്യൂണിക്ക് പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. മോച്ചന്‍ഗ്ലാഡബാച്ച് 24 പോയിന്റോടെ ഏഴാം സ്ഥാനത്താണ്. നിലവിലെ ബുണ്ടസ്ലീഗ ചാമ്പ്യന്മാരും യുവേഫ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരായുമായ ബയേണ്‍ മ്യൂണിക്കിന് വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയാണ് മോച്ചന്‍ഗ്ലാഡബാച്ചിനെതിരേ വഴങ്ങേണ്ടി വന്നത്. ഫ്രീബര്‍ഗാണ് ബയേണിന്റെ അടുത്ത മത്സരത്തിലെ എതിരാളി.

ലാലിഗയില്‍ വിയ്യാ റയല്‍ സെല്‍റ്റാ വിഗോയെ 4-0ന് തോല്‍പ്പിച്ചു. ജെറാര്‍ഡ് മൊറീനോ (5),മോയി ഗോമസ് (14),ഡാനിയല്‍ പരീജോ (19),ഫെര്‍ നിനോ (31) എന്നിവരാണ് വിയ്യാ റയലിനായി വലകുലുക്കിയത്. 32 പോയിന്റുള്ള വിയ്യാ റയല്‍ മൂന്നാം സ്ഥാനത്താണ്.

Story first published: Saturday, January 9, 2021, 12:01 [IST]
Other articles published on Jan 9, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+