For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എഫ് എ കപ്പില്‍ വമ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റിയും യുണൈറ്റഡും; ലിവര്‍പൂള്‍ കുരുങ്ങി

ലണ്ടന്‍: എഫ് എ കപ്പ് നാലാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും വമ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ലിവര്‍പൂള്‍ ഷ്രവ്‌സ്ബറിക്കെതിരെ സമനില വഴങ്ങി. സിറ്റി എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഫുള്‍ഹാമിനേയാണ് പരാജയപ്പെടുത്തിയത്. യുണൈറ്റഡ് മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്ക് ട്രന്‍മരെ റോവേഴ്‌സിനേയും തോല്‍പ്പിച്ചപ്പോള്‍ ലിവര്‍പൂള്‍ 2-2ന് സമനിലയില്‍ കുരുങ്ങി.

മത്സരം തുടങ്ങി ആറാം മിനിറ്റില്‍തന്നെ ഫുള്‍ഹാം താരം ടിം റീം ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതാണ് തിരിച്ചടിയായത്. അവസരം മുതലെടുത്ത സിറ്റി നിരന്തരം ആക്രമണം നടത്തിയതോടെ ടീം മികച്ച ജയം സ്വന്തമാക്കുകയും ചെയ്തു. ഗുണ്ടോഗന്‍(8), ബര്‍ണാഡോ സില്‍വ(19). ജീസസ് (72, 75) എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്. സിറ്റി 20 തവണ ഗോളാക്രമണം നടത്തിയപ്പോള്‍ ഒരു തവണമാത്രമാണ് ഫുള്‍ഹാമിന് എതിര്‍പാളയത്തിലെത്താന്‍ കഴിഞ്ഞത്.

facupmanchestercityvsfullham

ദുര്‍ബലരായ ട്രന്‍മെരെയ്‌ക്കെതിരെ യുണൈറ്റഡ് മികച്ച ജയമാണ് സ്വന്തമാക്കിയത്. ഹാരി മിഗ്വയര്‍(10), ഡിയോഗോ ഡാലറ്റ്(13), ജെസ്സി ലിംഗാര്‍ഡ്(16), ഫില്‍ ജോണ്‍സ്(41), മാര്‍ഷ്യല്‍(45), ഗ്രീന്‍വുഡ്(56) എന്നിവര്‍ യുണൈറ്റഡിനായി ഗോളുകള്‍ നേടി. ഷ്രവ്‌സ്ബറിക്കെതിരെ റിസര്‍വ് ടീമിനെ ഇറക്കിയ ലിവര്‍പൂളിന് പ്രതീക്ഷിച്ച ജയം സ്വന്തമാക്കാനായില്ല. ജോണ്‍സ്(15) നേടിയ ഗോളില്‍ ലീഡെടുത്ത ലിവര്‍പൂളിന് ഡൊണാള്‍ഡ് ലവിന്റെ(46) സെല്‍ഫ് ഗോളും തുണയായി. ജാസണ്‍ കമ്മിങ്‌സ്(65, 75) നേടിയ ഇരട്ടഗോളുകളിലാണ് ഷ്രവ്‌സ്ബറി സമനില പിടിച്ചുപറ്റിയത്.

Story first published: Monday, January 27, 2020, 9:23 [IST]
Other articles published on Jan 27, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+