For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ സിറ്റിയുടെ 'നെഞ്ച്'തകര്‍ത്ത് ആഴ്‌സണല്‍ എഫ് എ കപ്പ് ഫൈനലില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കിരീട നഷ്ടം എഫ് എ കപ്പിലൂടെ തീര്‍ക്കാമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോഹങ്ങള്‍ക്ക് അവസാനം. സെമി ഫൈനലില്‍ ആഴ്‌സണല്‍ എതിരില്ലാത്ത രണ്ട് ഗോളിന് പെപ് ഗാര്‍ഡിയോളയേയും ശിഷ്യന്മാരെയും തകര്‍ത്ത് ഫൈനല്‍ ടിക്കറ്റെടുത്തു.വിംബ്ലി സ്‌റ്റേഡിയത്തില്‍ സിറ്റിക്ക് തൊട്ടതെല്ലാം പിഴച്ചപ്പോള്‍ ഭാഗ്യം ആഴ്‌സണലിനൊപ്പം നിന്നു. 19ാം മിനുട്ടില്‍ ആഴ്‌സണല്‍ ലീഡെടുത്തു. നിക്കോളാസ് പെപ്പെയുടെ അസിസ്റ്റില്‍ പെറി എമറിക് ഔബ്‌മെയാങ്ങാണ് വലകുലുക്കിയത്.

71ാം മിനുട്ടില്‍ ഔബ്‌മെയാങ് വീണ്ടും ഗണ്ണേഴ്‌സിനായി ലക്ഷ്യം കണ്ടു. ബോക്‌സിനുള്ളിലേക്ക് ലഭിച്ച പാസിനെ മനോഹരമായി ഔബ്‌മെയാങ് വലയിലെത്തിക്കുകയായിരുന്നു. പന്തടക്കത്തിലും ഗോള്‍ശ്രമത്തിലുമെല്ലാം സിറ്റി ഏറെ മുന്നിലായിരുന്നു. 71 ശതമാനം പന്തടക്കിവെച്ച് നാലിനെതിരേ 16 ഗോള്‍ശ്രമമാണ് സിറ്റി നടത്തിയത്. 10 തവണ ലക്ഷ്യത്തിലേക്ക് ഷോട്ട് പായിച്ചെങ്കിലും ഒരെണ്ണം പോലും ലക്ഷ്യത്തിലെത്തിക്കാന്‍ സിറ്റി താരങ്ങള്‍ക്കായില്ല. ഗബ്രിയേല്‍ ജീസസ്, റഹിം സ്‌റ്റെര്‍ലിങ്, മഹ്‌രെസ്,കെവിന്‍ ഡി ബ്രൂയിന്‍, ഗുണ്ടോകന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം കളിച്ചിട്ടും വിജയം നേടാന്‍ സിറ്റിക്കായില്ല.

arsenalvsmanchestercity

ഫൈനലിലെ ആഴ്‌സണലിന്റെ എതിരാളിയെ ഇന്നറിയാം. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിജയി ഫൈനലില്‍ ഗണ്ണേഴ്‌സിനോട് ഏറ്റുമുട്ടും. ഒലെ ഗണ്ണര്‍ സോള്‍ഷെയറിന് കീഴില്‍ സമീപകാലത്തായി മികച്ച പ്രകടനമാണ് യുണൈറ്റഡ് പുറത്തെടുക്കുന്നത്. ഫ്രാങ്ക് ലംപാര്‍ഡ് പരിശീലകനായുള്ള ചെല്‍സിയും മോശമല്ല. അതിശക്തന്‍മാരായ രണ്ട് ടീമുകള്‍ക്കും കിരീടം ഒരുപോലെ അനിവാര്യമായതിനാല്‍ മികച്ച മത്സരം തന്നെ പ്രതീക്ഷിക്കാം. അവസാന 17 മത്സരത്തിലും തോല്‍വി അറിയാതെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കുതിപ്പ്. വിംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം.

ഈ സീസണില്‍ എഫ് എ കപ്പും സിറ്റിക്ക് നഷ്ടപ്പെട്ടതോടെ പെപ് ഗാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റി വിടാനുള്ള സാധ്യതയും ഏറിയിരിക്കുകയാണ്. മുന്‍ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് പെപ് തിരിച്ചുപോകുമെന്ന തരത്തിലുള്ള അഭ്യൂഹം ശക്തമാണ്. ഈ സീസണില്‍ ലാലിഗ കിരീടം നഷ്ടമായ ബാഴ്‌സലോണയുടെ നിലവിലെ പരിശീലകനില്‍ താരങ്ങള്‍ സംതൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഴ്‌സലോണയ്‌ക്കൊപ്പം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ പെപിന്റെ സിറ്റിയുമായുള്ള കരാര്‍ ഈ വര്‍ഷത്തോടെ അവസാനിക്കും. അവസാന രണ്ട് സീസണിലും സിറ്റിയെ പെപ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ലിവര്‍പൂളാണ് ലീഗില്‍ കിരീടം സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയുടെ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല. പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡുമായി രണ്ടാം പാദ മത്സരത്തിന് തയ്യാറെടുക്കുകയാണ് സിറ്റി.

Story first published: Sunday, July 19, 2020, 11:04 [IST]
Other articles published on Jul 19, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+