എഫ്എ കപ്പില്‍ ആഴ്‌സണല്‍ നാലാം റൗണ്ടില്‍; കളിച്ചുതോറ്റ് ലീഡ്‌സ്
ലണ്ടന്‍: എഫ്എ കപ്പ് മൂന്നാം റൗണ്ട് മത്സരത്തില്‍ ലീഡ്‌സ് യുണൈറ്റഡിനെ തോല്‍പ്പിച്ച് ആഴ്‌സണലിന്റെ മുന്നേറ്റം. പ്രീമിയര്‍ ലീഗിലെ അവസാന മത്സരവും ജയിച്ച ആഴ്‌സണല്‍ ഇതോടെ തുടര്‍വിജയങ്ങളുമായി തിരിച്ചെത്തിയിരിക്കുകയാണ്. പോരാട്ടവീര്യം കാഴ്ചവെച്ച ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മുന്‍ ചാമ്പ്യന്മാര്‍ മറികടന്നത്. പ്രകടനത്തില്‍ പിന്നിലായെങ്കിലും ജയം ആഴ്‌സണലിന് ആത്മവിശ്വാസം നല്‍കും.
കളിയുടെ 55-ാം മിനിറ്റില്‍ റിസ് നെല്‍സണ്‍ ആണ് ആഴ്‌സണലിന്റെ വിജയഗോള്‍ സ്വന്തമാക്കിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും മികച്ച മുന്നേറ്റം നടത്തിയ ലീഡ്‌സിന് ഗോള്‍ നേടാനായില്ല. മത്സരത്തിന്റെ 59 ശതമാനവും പന്ത് കൈവശംവെച്ചത് ലീഡ്‌സ് ആണ്. ഗോളാക്രണത്തിലും ലക്ഷ്യത്തിലേക്കുള്ള ഷോട്ടിലും ലീഡ്‌സ് ആഴ്‌സണലിനേക്കാള്‍ മികച്ചുനിന്നു. എന്നാല്‍, പ്രതിരോധം കടുപ്പിച്ച ആഴ്‌സണലിനെ മറികടക്കാന്‍ ലീഡ്‌സിന് കഴിഞ്ഞില്ല.

ബോണ്‍മൗത്ത് ആണ് നാലാം റൗണ്ടില്‍ ആഴ്‌സണിലിന്റെ എതിരാളികള്‍. നേരത്തെ, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ടോട്ടനം ടീമുകളെല്ലാം നാലാം റൗണ്ടില്‍ കടന്നിരുന്നു. പ്രീമിയര്‍ ലീഗ് ബ്രേക്കില്‍ ഈ ആഴ്ച മിക്ക ടീമുകളുടേയും നാലാം റൗണ്ട് മത്സരങ്ങള്‍ നടക്കും. അതേസമയം ജനുവരി 25നാണ് ആഴ്‌സണല്‍ ബോണ്‍മൗത്തിനെ നേരിടുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications