എഫ്എ കപ്പില്‍ ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍; പോര്‍ട്‌സ്മൗത്തിനെ വീഴ്ത്തി
ലണ്ടന്‍: യുവേഫ യൂറോപ്പാ ലീഗിലെ അപ്രതീക്ഷിത പുറത്താകലിന് ശേഷം ശക്തമായി തിരിച്ചെത്തി ആഴ്‌സണല്‍. എഫ്എ കപ്പ് അഞ്ചാം റൗണ്ടില്‍ പോര്‍ട്‌സ്മൗത്തിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ടീം ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. പ്രീമിയര്‍ ലീഗിലെ പ്രമുഖ ടീമുകളെല്ലാം അടുത്തദിവസം മത്സരത്തിനിറങ്ങുന്നുണ്ട്. ചെല്‍സിയും ലിവര്‍പൂളും തമ്മിലുള്ള മത്സരം ചൊവ്വാഴ്ച രാത്രി നടക്കും.
പ്രതിരോധത്തിലൂന്നി ആഴ്‌സണലിനെ തടയാമെന്ന പോര്‍ട്‌സ്മൗത്തിന്റെ പ്രതീക്ഷകളെ തകര്‍ത്ത് ആദ്യ പകുതിയുടെ അവസാന സെക്കന്റിലാണ് ആദ്യഗോള്‍ വീണത്. സോക്രട്ടീസ്(45+4) നേടിയ ഗോളില്‍ ആദ്യപകുതിയില്‍ മുന്നിട്ടുനിന്ന ആഴ്‌സണല്‍ 51-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ കൂടി നേടിയതോടെ മത്സരത്തില്‍ പിടിമുറുക്കി. എഡ്ഡി കേത്തിയയാണ് ആഴ്‌സണലിനായി ഗോള്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ 74 ശതമാനവും പന്ത് കൈവശം വെച്ചത് ആഴ്‌സണലായിരുന്നു. 15 തവണ ഗോള്‍ശ്രമവും 4 തവണ ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ക്കാനും ആഴ്‌സണലിന് കഴിഞ്ഞു. ഒരു തവണ മാത്രമേ പോര്‍ട്‌സ്മൗത്തിന് ആഴ്‌സണല്‍ പോസ്റ്റിലേക്ക് ഗോള്‍ശ്രമം നടത്താന്‍ കഴിഞ്ഞുള്ളൂ. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡര്‍ബി കൗണ്ടിയേയും മാഞ്ചസ്റ്റര്‍ സിറ്റി ഷെഫീല്‍ഡ് വെഡസ്‌ഡേയേയും അടുത്ത ദിവസങ്ങളില്‍ നേരിടും. നോര്‍വിച്ച് സിറ്റിയാണ് ടോട്ടനത്തിന്റെ എതിരാളി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications