Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇബ്രാഹിമോവിചിനെ വിമര്‍ശിച്ച് മൈക്കല്‍ ഓവന്‍

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച് തടിയനങ്ങാതെ കളിക്കുകയാണെന്ന് വിമര്‍ശം. മാഞ്ചസ്റ്ററിന്റെ മുന്‍ സ്‌ട്രൈക്കര്‍ മൈക്കല്‍ ഓവനാണ് ഇബ്രായെ കണക്കിന് വിമര്‍ശിക്കുന്നത്. കഴിഞ്ഞ ദിവസം യൂറോപ ലീഗയില്‍ ഉക്രൈന്‍ ക്ലബ്ബ് സോറിയ ലുഹാന്‍സ്‌കിനെതിരെ ഇബ്രായുടെ ശരീരഭാഷ സ്‌ട്രൈക്കര്‍ക്ക് ചേര്‍ന്നതല്ലായിരുന്നു.

പന്ത് അരികിലേക്ക് വന്നാല്‍ മാത്രം കളിക്കുന്ന രീതി. പല ക്രോസ്‌ബോളുകളും ബാക് പോസ്റ്റിലേക്ക് പറന്നിറങ്ങുമ്പോള്‍ ഇബ്രാ കാഴ്ചക്കാരനായി നിന്നു. ആ പന്തിന് വേണ്ടി ഒന്ന് ശ്രമിക്കുക പോലുമുണ്ടായില്ല - ഓവന്‍ ബി ടി സ്‌പോര്‍ട് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മത്സരത്തില്‍ ഉക്രൈന്‍ ക്ലബ്ബിനെതിരെ മാഞ്ചസ്റ്ററിന് നിര്‍ണായക വിജയഗോള്‍ നേടിയത് സ്ലാറ്റന്‍ തന്നെയായിരുന്നു.

michaelowen

ഓവന്‍ നടത്തിയ വിമര്‍ശമൊന്നും സ്വീഡിഷ് സ്‌ട്രൈക്കര്‍ ശ്രദ്ധിക്കുന്നില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ഇബ്രാ പറയുന്നത്. ലെസ്റ്റര്‍ സിറ്റിക്കെതിരെ നേടിയത് പോലുള്ള ജയമാണ് ടീമിന്റെ ലക്ഷ്യം. അതിന് വേണ്ടി ഞങ്ങള്‍ കഠിനാധ്വാനം ചെയ്യും.

നടപ്പ് സീസണില്‍ യുനൈറ്റഡിനായി ആറ് ഗോളുകള്‍ സ്‌കോര്‍ ചെയ്ത ഇബ്രാഹിമോവിച് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അയാക്‌സ്, യുവെന്റസ്, ഇന്റര്‍മിലാന്‍, ബാഴ്‌സലോണ, എസി മിലാന്‍, പാരിസ് സെന്റ് ജെര്‍മെയിന്‍ എന്നീ മുന്‍നിര ക്ലബ്ബുകളില്‍ തിളങ്ങിയ ശേഷമാണ് പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തുന്നത്.

Story first published: Saturday, October 1, 2016, 8:50 [IST]
Other articles published on Oct 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+