Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കി പുണെ സിറ്റി...

മുൻ മാഞ്ചസ്റ്റർ സിറ്റി താരം മാത്യൂ ക്‌ളൗഡ്‌ മിൽസിനെ സ്വന്തമാക്കി പുണെ സിറ്റി എഫ് സി.പുണെയുടെ ഏഴാം വിദേശ താരമാണ് ഇംഗ്ളണ്ടുകാരനായ മിൽസ്.മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ മിൽസ് ബാൺസിലി എഫ് സിയിൽ നിന്നാണ് പുണെയുടെ തട്ടകത്തിലേക്കത്തുന്നത്.12 വിവിധ ഇംഗ്ളീഷ്

ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള മിൽസ് ബോൾട്ടൻ വേണ്ടറേഴ്‌സിനു (101) വേണ്ടിയാണ് ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ളത്.താരവുമായി കരാറിലെത്തിയ വിവരം ക്ലബ്ബ് ഒദ്യോഗികമായി സ്ഥിതികരിച്ചിട്ടുണ്ട്.

punecityfc

ഇക്കുറി ഐ എസ് എൽ കിരീടം നേടാൻ സാധ്യത ഉള്ളതിൽ ഏറ്റവും മുൻപതിയിലുള്ള ടീമാണ് പുണെ സിറ്റി.ബ്രസീലിലിൻ ഗോൾ അടിവീരനായ മാഴ്‌സെലിഞ്ഞോയും ഉറുഗെയ് താരം എമിലിയാനോ അൽഫാരോയും കൂടെ കഴിഞ്ഞ സീസണിൽ പല വമ്പൻ ടീമുകളെയും വിറപ്പിച്ചു.എന്നാൽ ഇക്കുറി ഇവരോടൊപ്പം കേരളാ ബ്ലാസ്റ്റേഴ്സിന്റെ കനേഡിയൻ സൂപ്പർ താരം ഇയാൻ ഹ്യൂമും കൂടെ ചേരുന്നതോടെ പുണെ സിറ്റിയുടെ മുന്നേറ്റം അതിശക്തം.

മുന്നേറ്റനിര ശക്തമാക്കിയ പുണെയ്ക്ക് പിൻനിരയിൽ കരുത്തുപകരൻ മിൽസ് കൂടെ എത്തുന്നതോടെ ടീം പൂർണ്ണസജം.412 ക്ലബ്ബ് മത്സരങ്ങൾ കളിച്ചുപരിചയമുള്ള മിൽസിന്റെ വരവ് ടീമിന് കൂടുതൽ കരുത്ത് പകരുമെന്നതിൽ സംശയം വേണ്ട.

Story first published: Tuesday, August 21, 2018, 15:35 [IST]
Other articles published on Aug 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+