Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നൈജീരിയൻ സൂപ്പർ താരത്തെ റാഞ്ചി ഐസ്വാൾ എഫ് സി

നൈജീരിയൻ താരംവും മുൻ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ താരവുമായിരുന്ന ചിഡി എഡിയെ ടീമിലെത്തിച്ച് ഐസ്വാൾ എഫ് സി. ഐ ലീഗിന്റെ ചരിത്രത്തിൽ നൂറിൽ കൂടുതൽ ഗോളുകൾ നേടിട്ടുള്ള താരങ്ങളിൽ ഒരാളാണ് എഡി.2014 ലാണ് എഡി അവസാനമായി ഐ ലീഗിൽ പന്ത് തട്ടിയത്.2014 ന് ശേഷം നൈജീരിയൻ ക്ലബ്ബിലേക്ക് ചേക്കേറിയിരുന്നു ഈ മുപ്പതുകാരൻ.'നൈജീരിയൻ ഗോൾ മെഷീന് സ്വാഗതം' എന്ന അടികുറിപ്പോടെയാണ് ഐസ്വാൾ എഫ് സി തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെ ചിഡിയെ ടീമിലെത്തിച്ച വിവരം പുറത്തുവിട്ടത്.

chidi edeh

തൻറെ പഴയ ഗോൾ അടി മികവ് വീണ്ടും താരം ഇന്ത്യയിൽ പുറത്തെടുത്താൽ മുൻ ഐ ലീഗ് ചാമ്പ്യന്മാർക്ക് അടുത്ത സീസൺ കൂടുതൽ എളുപ്പമായിരിക്കുമെന്നതിൽ സംശയമില്ല.കൊൽക്കത്തൻ ക്ലബ്ബായ മൊഹമ്മദന്സിനുവേണ്ടി ഇന്ത്യയിൽ കളിച്ചുതുടങ്ങിയ എഡി ഓരോ സീസണിലും മികവ് പുലർത്തിയിരുന്നു.2004 ൽ സ്പോർട്ടിങ് ഗോവയിലും തൊട്ടടുത്ത സീസണുകളിൽ ജെ.സി.ടി,ഡെംപോ,മഹീന്ദ്ര യുണൈറ്റഡ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചു.2009 മുതൽ 2011 വരെ കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനുവേണ്ടി കളിച്ച എഡി 43 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും നേടിട്ടുണ്ട്.തുടർന്ന് ബഗാന്റെ ചിരവൈരികളായ ഈസ്റ്റ് ബെംഗാളിനൊപ്പം ചേർന്നു,ശേഷം നൈജീരിയൻ ക്ലബായ ഇന്ഗ് എഫ് സിയിലേക്ക് ചേക്കേറി.2009 ൽ ഈസ്റ്റ് ബെംഗാളിനെതിരെ മോഹൻ ബഗാനുവേണ്ടി എഡി നേടിയ നാല് തകർപ്പൻ ഗോളുകൾ ഇപ്പോഴും ഇന്ത്യൻ ആരാധകർ മറന്നിട്ടില്ല.

Story first published: Friday, June 8, 2018, 13:19 [IST]
Other articles published on Jun 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+