ആഴ്‌സണലിനും ലെസ്റ്റര്‍ സിറ്റിക്കും തോല്‍വി, എവര്‍ട്ടനും ബൗണ്‍മൗത്തും ജയത്തോടെ പ്രീമിയര്‍ ലീഗ് ടേബിളില്‍ ചലനമുണ്ടാക്കി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള സുവര്‍ണാവസരം ആഴ്‌സണല്‍ പാഴാക്കി. ചൊവ്വാഴ്ച രാത്രി നടന്ന ലീഗ് മത്സരത്തില്‍ എവര്‍ട്ടനോട് 2-1ന് ആഴ്‌സണല്‍ തോറ്റു. പതിനാറ് മത്സരങ്ങളില്‍ 34 പോയിന്റുമായി ആഴ്‌സണല്‍ രണ്ടാം സ്ഥാനത്ത്. പതിനഞ്ച് മത്സരങ്ങളില്‍ 37 പോയിന്റുള്ള ചെല്‍സിയാണ് ഒന്നാം സ്ഥാനത്ത്. 23 പോയിന്റുമായി എവര്‍ട്ടന്‍ ഏഴാം സ്ഥാനത്തേക്ക് കയറി.
ഇരുപതാം മിനുട്ടില്‍ ചിലി താരം അലക്‌സിസ് സാഞ്ചസിന്റെ ഗോളില്‍ ആഴ്‌സണലാണ് മുന്നിലെത്തിയത്. എന്നാല്‍, ഹോം ഗ്രൗണ്ടില്‍ എവര്‍ട്ടന്‍ ഗംഭീരമായി തിരിച്ചുവന്നു. നാല്‍പ്പത്തിനാലാം മിനുട്ടില്‍ സീമുസ് കോള്‍മാനും എണ്‍പത്താറാം മിനുട്ടില്‍ വില്യംസും എവര്‍ട്ടനായി സ്‌കോര്‍ ചെയ്തു. രണ്ട് ഗോളുകളും ഹെഡറില്‍ നിന്നായിരുന്നു. മത്സരത്തില്‍ മികച്ചു നിന്നത് തന്റെ ടീമായിരുന്നെങ്കിലും രണ്ട് ഹെഡറുകള്‍ വിധി മാറ്റിയെഴുതിയെന്ന് ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗര്‍ പറഞ്ഞു.

എവര്‍ട്ടന്‍ ക്യാപ്റ്റന്‍ ഫില്‍ ജാഗിയല്‍ക ഇഞ്ചുറി ടൈമില്‍ ചുവപ്പ് കാര്‍ഡ് കണ്ടു. അവസാന മിനുട്ടുകളില്‍ രണ്ട് തവണയാണ് ആഴ്‌സണലിന്റെ ഗോള്‍ശ്രമങ്ങള്‍ ഗോള്‍ലൈനില്‍ നിന്ന് ക്ലിയര്‍ ചെയ്യപ്പെട്ടത്. ഞായറാഴ്ച പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ എതിരാളി മാഞ്ചസ്റ്റര്‍ സിറ്റിയാണ്. എവര്‍ട്ടനോടേറ്റ തോല്‍വി ഗണ്ണേഴ്‌സിന്റെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടി കൂടിയാണ്. ചൊവ്വാഴ്ച നടക്കുന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ആഴ്‌സണല്‍ അവസാനമായി തോറ്റത് 2006 ഫെബ്രുവരിയില്‍ ലിവര്‍പൂളിനോടായിരുന്നു. ഇപ്പോഴിതാ വീണ്ടും !
നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത ഒരു ഗോളിന് ബൗണ്‍മൗത്തിനോട് തോറ്റു. എവേ മത്സരങ്ങളില്‍ തോല്‍ക്കുന്ന പതിവ് ലെസ്റ്റര്‍ തുടരുകയാണ്. 21 പോയിന്റുമായി ബൗണ്‍മൗത് എട്ടാമതും പതിനാറ് പോയിന്റുള്ള ലെസ്റ്റര്‍ പതിനാലാം സ്ഥാനത്തുമാണ്.
ഗോള്‍ നില
എവര്‍ട്ടന്‍ 2-1 ആഴ്‌സണല്‍
ബൗണ്‍മൗത് 1-0 ലെസ്റ്റര്‍ സിറ്റി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications