ലണ്ടന്‍: ബാഴ്സലോണയുടെ ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ലുക്കാസ് ഡിഗ്നെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ എവര്‍ട്ടനിലേക്ക് ചേക്കേറി. സ്പാനിഷ് ലീഗ് ചാംപ്യന്മാരായ ബാഴ്സയില്‍ നിന്ന് 18 മില്ല്യണ്‍ യൂറോയ്ക്കാണ് താരത്തിന്റെ എവര്‍ട്ടനിലേക്കുള്ള കൂടുമാറ്റം.
എവര്‍ട്ടനുമായി അഞ്ചു വര്‍ഷത്തെ കരാറിലാണ് 25 കാരനായ ഡിഗ്നെ ഒപ്പുവച്ചത്. 2016ലാണ് ഡിഗ്നെ പിഎസ്ജിയില്‍ നിന്ന് ബാഴ്സയിലെത്തിയത്. ബാഴ്സയ്ക്കു വേണ്ടി 46 മല്‍സരങ്ങളില്‍ താരം കളത്തിലിറങ്ങിയിട്ടുണ്ട്. പുതിയ പരിശീലകനായി മാര്‍കോ സില്‍വ ചുമതലയേറ്റതിനു ശേഷം എവര്ട്ടനിലെത്തുന്ന രണ്ടാമത്തെ താരം കൂടിയാണ് ഡിഗ്നെ.