ലണ്ടന്‍: പുതിയ സീസണിനു മുന്നോടിയായി ക്ലബ്ബിനെ ശക്തിപ്പെടുത്താനുള്ള കരുക്കള്‍ നീക്കി പ്രീമിയര്‍ ലീഗ് ക്ലബ്ബായ എവര്ട്ടന്. സ്പാനിഷ് അതികായന്മാരായ ബാഴ്സലോണയില്‍ നിന്ന് രണ്ട് താരങ്ങളെയാണ് ഒരൊറ്റ ദിവസം കൊണ്ട് എവര്ട്ടന് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.
വിവാദ ക്രൊയേഷ്യന്‍ സ്ട്രൈക്കര്‍ കാലിനിച്ച് അത്ലറ്റികോയില്; ചേക്കേറിയത് മിലാനില്‍നിന്ന്
കൊളംബിയന്‍ പ്രതിരോധതാരം യാറി മിനയും പോര്‍ച്ചുഗീസ് സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രെ ഗോമസുമാണ് എവര്ട്ടന് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. മിനയുമായി കരാറിലെത്തിയപ്പോള്‍ ഗോമസിനെ കരാര്‍ വായ്പയിലാണ് ബാഴ്സ എവര്‍ട്ടനു വിട്ടുനല്‍കിയത്.
23 കാരനായ മിനയെ 30.25 മില്യണ്‍ യൂറോയ്ക്കാണ് എവര്ട്ടന് സ്വന്തമാക്കിയത്. എന്നാല്‍, കരാര്‍ കാലാവധി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2.25 മില്യണ്‍ യൂറോയ്ക്കാണ് 25 കാരനായ ഗോമസിനെ ഒരു വര്‍ഷത്തെ വായ്പയില്‍ ബാഴ്സ എവര്ട്ടന് കൈമാറിയിരിക്കുന്നത്.