Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എവര്‍ട്ടനില്‍ മാഞ്ചസ്റ്റര്‍സിറ്റി തരിപ്പണം, കിരീടപ്രതീക്ഷ അവസാനിച്ചുവെന്ന് പെപ് ഗോര്‍ഡിയോള!!

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അടി തെറ്റി. എവര്‍ട്ടനോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ന്നു. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലിവര്‍പൂളും 1-1ന് പിരിഞ്ഞു.

ലീഗ് ടേബിളില്‍ 21 മത്സരങ്ങളില്‍ 42 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി അഞ്ചാം സ്ഥാനത്തേക്ക് വീണു. എവര്‍ട്ടന്‍ മുപ്പത്തിമൂന്ന് പോയിന്റുമായി ഏഴാം സ്ഥാനത്ത്. നാല്‍പത് പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആറാംസ്ഥാനത്തും നാല്‍പ്പത്തഞ്ച് പോയിന്റുമായി ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തും

എവര്‍ട്ടന്‍ ബ്രില്യന്റ് !!

എവര്‍ട്ടന്‍ ബ്രില്യന്റ് !!

എഴുപത്തൊന്ന് ശതമാനം ബോള്‍ പൊസഷനുണ്ടായിരുന്ന സിറ്റിക്കെതിരെ എവര്‍ട്ടന്റെ തന്ത്രം കൗണ്ടര്‍ അറ്റാക്കിംഗായിരുന്നു. അതു പോലെ സിറ്റിയുടെ മുന്നേറ്റങ്ങള്‍ ബോക്‌സിന് മുന്നില്‍ വെച്ച് വിദഗ്ധമായി തടയുവാന്‍ എവര്‍ട്ടന്‍ പ്രതിരോധ-മധ്യനിരക്ക് സാധിച്ചു.

നാല് ഗോളുകള്‍..

നാല് ഗോളുകള്‍..

മുപ്പത്തിനാലാം മിനുട്ടില്‍ ബെല്‍ജിയംതാരം റൊമേലു ലുകാകുവിലൂടെ തുടക്കം. രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകള്‍. മിറാലെസ് നാല്‍പ്പത്തേഴാം മിനുട്ടിലും ഡേവിസ് എഴുപത്തൊമ്പതാം മിനുട്ടിലും ഗോളടിച്ചു. സ്‌റ്റോപ്പേജ് ടൈമിലായിരുന്നു നാലാം ഗോള്‍. ലൂക്മാന്റെവക.

ടോം ഡേവിസാണ് താരം..

ടോം ഡേവിസാണ് താരം..

മൂന്ന് ഗോളുകള്‍ക്ക് പിന്നിലും ടോം ഡേവീസായിരുന്നു. ഒരു ഗോള്‍ നേടുകയും ചെയ്തു. ഗ്രൗണ്ടില്‍ മറ്റേതൊരു താരത്തേക്കാളും ഓടിക്കളിച്ചത് ഡേവീസായിരുന്നു. ലീഗില്‍ രണ്ടാമത്തെ തവണ മാത്രമാണ് എവര്‍ട്ടനില്‍ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇടം ലഭിക്കുന്നത്. ഇനി സ്ഥിരം സ്റ്റാര്‍ട്ടറായേക്കും.

കിരീട പ്രതീക്ഷ അസ്തമിച്ചു..

കിരീട പ്രതീക്ഷ അസ്തമിച്ചു..

തന്റെ ടീമിന്റെ കിരീട പ്രതീക്ഷ അവസാനിച്ചുവെന്ന് സിറ്റി കോച്ച് പെപ് ഗോര്‍ഡിയോള. ബോക്‌സിനുള്ളില്‍ വളരെ മോശമാണ് തന്റെ ടീം. ഗോളാക്കേണ്ട അവസരങ്ങള്‍ പാഴാക്കരുത്. പിഴവുകള്‍ക്ക് ഇവിടെ സ്ഥാനമില്ല.

 ലിവര്‍പൂളിനെ ഇബ്രാഹിമോവിച് തടഞ്ഞു..

ലിവര്‍പൂളിനെ ഇബ്രാഹിമോവിച് തടഞ്ഞു..

ഇരുപത്തേഴാം മിനുട്ടില്‍ മില്‍നറുടെ ഗോളില്‍ ലീഡെടുത്ത ലിവര്‍പൂള്‍ മാഞ്ചസ്റ്ററിന്റെ തട്ടകത്തില്‍ വിജയം സ്വപ്‌നം കണ്ടിരുന്നു. എണ്‍പത്തിനാലാം മിനുട്ടില്‍ സ്വീഡിഷ് സ്‌ട്രൈക്കര്‍ ഇബ്രാഹിമോവിചിലൂടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനില ഗോള്‍ നേടിയതോടെ ആ സ്വപ്‌നം തകര്‍ന്നു.

ഗോള്‍ നില

ഗോള്‍ നില

എവര്‍ട്ടന്‍ 4-0 മാഞ്ചസ്റ്റര്‍ സിറ്റി

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-1 ലിവര്‍പൂള്‍

Story first published: Monday, January 16, 2017, 11:04 [IST]
Other articles published on Jan 16, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+