മ്യൂണിക്ക്: ഹോളണ്ട് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഡാവി ക്ലാസെന്‍ ജര്‍മന്‍ ക്ലബ്ബായ വെര്‍ഡെര്‍ ബ്രെമനിലേക്ക് ചേക്കേറി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ എവര്‍ട്ടനില്‍ നിന്നാണ് 25 കാരനായ താരം ബ്രെമനിലേക്ക് കൂടുമാറിയത്.

നാലു വര്‍ഷത്തേക്കാണ് ജര്‍മന്‍ ക്ലബ്ബുമായി ക്ലാസെന്‍ ഒപ്പുവച്ചത്. ഏതാണ്ട് 13.5 മില്യണ്‍ യൂറോയ്ക്കാണ് താരത്തിന്റെ കൂടുമാറ്റം. ഹോളണ്ട് ക്ലബ്ബായ അയാക്‌സില്‍ നിന്ന് കഴിഞ്ഞ സീസണിലാണ് ക്ലാസെന്‍ എവര്‍ട്ടനിലെത്തിയത്. എവര്‍ട്ടനു വേണ്ടി 16 മല്‍സരങ്ങളിലാണ് താരം കളിച്ചത്.