For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എവര്‍ട്ടന് മുന്നില്‍ അടിതെറ്റി ചെല്‍സി; അത്‌ലറ്റികോ മാഡ്രിഡിനെ പിടിച്ചുകെട്ടി റയല്‍ മാഡ്രിഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വാശിയേറിയ പോരാട്ടത്തില്‍ എവര്‍ട്ടന് മുന്നില്‍ വീണ് ചെല്‍സി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലംപാര്‍ഡിന്റെ ശിഷ്യന്മാരെ ആഞ്ചലോട്ടിയും ശിഷ്യന്മാരും ചേര്‍ന്ന് പിടിച്ചുകെട്ടിയത്. ഇരു കൂട്ടരും 4-3-3 ഫോര്‍മേഷനില്‍ ഇറങ്ങിയ മത്സരത്തില്‍ 22ാം മിനുട്ടില്‍ എവര്‍ട്ടന് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് മത്സരത്തില്‍ വഴിത്തിരിവായത്.

എവര്‍ട്ടന്‍

കിക്കെടുത്ത ഗില്‍ഫി സിഗൂര്‍ഡ്‌സന്‍ കൃത്യമായി ലക്ഷ്യം കണ്ടത് മത്സരം എവര്‍ട്ടന് അനുകൂലമാക്കി. ലീഡ് നേടിയ ശേഷം പ്രതിരോധം ശക്തമാക്കിയ എവര്‍ട്ടന്‍ ചെല്‍സി നിരക്ക് കടിഞ്ഞാണിട്ടു. 72 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ചെല്‍സി 9നെതിരേ 10 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മികച്ച് നിന്നെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. 22 പോയിന്റുള്ള ചെല്‍സി നിലവില്‍ മൂന്നാം സ്ഥാനത്താണ്. 20 പോയിന്റുള്ള എവര്‍ട്ടന്‍ ഏഴാം സ്ഥാനത്തും.

മാഞ്ചസ്റ്റര്‍ ഡര്‍ബി

ആരാധകര്‍ കാത്തിരുന്ന മാഞ്ചസ്റ്റര്‍ ഡര്‍ബി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചെങ്കിലും ഗോള്‍ നേടാന്‍ ഇരുകൂട്ടര്‍ക്കുമായില്ല. ഗബ്രിയേല്‍ ജീസസിനെ കുന്തമുനയാക്കി 4-2-3-1 ഫോര്‍മേഷനില്‍ ഇറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിയെ 4-1-2-1-2 ഫോര്‍മേഷനിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരിട്ടത്. 54 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ സിറ്റിക്ക് സാധിച്ചപ്പോള്‍ 9നെതിരേ 11 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ യുണൈറ്റഡ് കരുത്തുകാട്ടി. 20 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എട്ടാം സ്ഥാനത്തും 19 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഒമ്പതാം സ്ഥാനത്തുമാണ്.

മാഡ്രിഡ് ഡര്‍ബി

ലാലിഗയിലെ മാഡ്രിഡ് ഡര്‍ബിയില്‍ അത്‌ലറ്റികോ മാഡ്രിഡിനെ 2-0ന് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്. സീസണില്‍ തോല്‍വി അറിയാത്തവരായി കുതിക്കുകയായിരുന്ന അത്‌ലറ്റികോ മാഡ്രിഡിനെ സിദാനും ശിഷ്യന്മാരും വീഴ്ത്തുകയായിരുന്നു. 4-3-3 എന്ന സുരക്ഷിത ഫോര്‍മേഷനില്‍ റയല്‍ മാഡ്രിഡ് മുന്നേറിയപ്പോള്‍ 3-5-2 ഫോര്‍മേഷനിലാണ് അത്‌ലറ്റികോ മാഡ്രിഡ് ഇറങ്ങിയത്. 15ാം മിനുട്ടില്‍ത്തന്നെ റയല്‍ ലീഡെടുത്തു. ടോണി ക്രൂസിന്റെ അസിസ്റ്റില്‍ കാസമീറോയാണ് വലകുലുക്കിയത്.

രണ്ടാം പകുതിയില്‍ മൂന്ന് മാറ്റങ്ങളുമായി ഇറങ്ങി അത്‌ലറ്റികോ കളി പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 63ാം മിനുട്ടില്‍ ജാന്‍ ഒബ്ലാക്കിന്റെ സെല്‍ഫ് ഗോളിലാണ് റയല്‍ രണ്ടാം ഗോള്‍ നേടിയത്. 56 ശതമാനം പന്തടക്കത്തിലും 5നെതിരേ 11 ഗോള്‍ശ്രമവുമായി ആക്രമണത്തിലും റയല്‍ മാഡ്രിഡ് മികച്ച് നിന്നു. തോറ്റെങ്കിലും 26 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡാണ് പട്ടികയില്‍ തലപ്പത്ത്. 23 പോയിന്റുമായി റയല്‍ മൂന്നാം സ്ഥാനത്താണ്.

യൂനിയന്‍ ബെര്‍ലിന്‍

ബുണ്ടസ്ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനെ യൂനിയന്‍ ബെര്‍ലിന്‍ 1-1 സമനിലയില്‍ തളച്ചു. നാലാം മിനുട്ടില്‍ ഗ്രിസ്ച്ചാ പ്രോമലിന്റെ ഗോളില്‍ യൂനിയന്‍ ബെര്‍ലിന്‍ ലീഡെടുത്തെങ്കിലും 67ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയുടെ ഗോളില്‍ ബയേണ്‍ സമനില ഒപ്പിക്കുകയായിരുന്നു. 24 പോയിന്റുമായി ബയേണാണ് പട്ടികയില്‍ തലപ്പത്ത്.

Story first published: Sunday, December 13, 2020, 10:39 [IST]
Other articles published on Dec 13, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+